ഭോപ്പാൽ; മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ഥിക്കെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് വിശദീകരണവുമായി രംഗത്തെത്തി.
എന്നാൽ ബി.ജെ.പി സ്ഥാനാര്‍ഥിയുടെ പേര് മറന്നുപോയതിനാലാണ് ’ഐറ്റം’ എന്ന് വിശേഷിപ്പിച്ചതെന്ന് കമൽപറഞ്ഞു, ‘ഞാന്‍ ചിലത് പറഞ്ഞു, എന്നാല്‍ അത് ആരെയും അപമാനിക്കാന്‍ വേണ്ടിയല്ല, ഞാന്‍ യഥാർഥത്തിൽ ഇമാര്‍തി ദേവിയുടെ പേര് മറന്നുപോയിരുന്നു, പട്ടികയില്‍ ഐറ്റം നമ്പര്‍ വണ്‍, ഐറ്റം നമ്പര്‍ രണ്ട് എന്നിങ്ങനെ പറയുന്നു അത് അപമാനിക്കലാണോയെന്നും ‘ -കമല്‍നാഥ് ചോദിച്ചു.
കൂടാതെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുരേഷ് രാജിന് വേണ്ടി ദാബ്രയില്‍ പ്രചരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു കമല്‍ നാഥിന്റെ വിവാദ പരാമര്‍ശം. ‘ഞങ്ങളുടെ സ്ഥാനാര്‍ഥി അവളെപോലെയല്ല… അവളുടെ പേര് എന്താണ്? നിങ്ങള്‍ക്ക് അവളെ നന്നായി അറിയാം, നേരത്തേ എനിക്ക് മുന്നറിയിപ്പ് നല്‍കേണ്ടതായിരുന്നു… എന്തൊരു ഐറ്റമാണത്” എന്നായിരുന്നു കമല്‍നാഥിനെ വിവാദപരമായ പരാമർശം പുറത്ത് വന്നത്.
കമൽ, ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാര്‍ഥി ഇമാര്‍തി ദേവിക്കെതിരെയായിരുന്നു പ്രസ്താവന, വിവാദ പരാമര്‍ശത്തിന് പിന്നാലെ ബി.ജെ.പി തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി, സംഭവത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ വിശദ റിപ്പോര്‍ട്ട് തേടുകയും ചെയ്തിരിയ്ക്കുകയാണ്.
Post Your Comments