KeralaMollywoodLatest NewsNewsEntertainment

‘സ്ത്രീകള്‍ ഇങ്ങനെയായാല്‍ പുരുഷന്മാര്‍ക്ക് പുറത്തിറങ്ങി നടക്കാനാവില്ല’: വിവേകാനന്ദൻ വൈറലാണ് സിനിമയ്ക്കെതിരെ കേസ്

പുരുഷ സമൂഹത്തെ ഒന്നടങ്കം അപമാനിക്കാനൊ അധിക്ഷേപിക്കാനോ ഞങ്ങള്‍ ശ്രമിച്ചിട്ടില്ല

ഷൈൻ ടോം ചാക്കോ നായകനായി എത്തിയ കമല്‍ ചിത്രം വിവേകാനന്ദൻ വൈറലാണ് വിവാദത്തിൽ. ചിത്രം പുരുഷ വിരുദ്ധമാണെന്ന് ആരോപിച്ച്‌ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഒരാള്‍.

ചിത്രത്തിന്റെ നിർമാതാവ് പിഎസ് ഷെല്ലിരാജ് ആണ് വക്കീല്‍ നോട്ടീസ് ലഭിച്ചതിനെക്കുറിച്ച്‌ കുറിപ്പ് പങ്കുവച്ചത്. സ്ത്രീകള്‍ ഇങ്ങനെ പ്രതികരിച്ചു തുടങ്ങിയാല്‍ പുരുഷൻമാർക്ക് പുറത്തിറങ്ങി നടക്കാൻ പറ്റില്ല പരാതിക്കാരന്റെ വാദം എന്നാണ് നിർമാതാവ് പറയുന്നത്. പുരുഷ സമൂഹത്തെ ഒന്നടങ്കം അപമാനിക്കാനൊ അധിക്ഷേപിക്കാനോ ശ്രമിച്ചിട്ടില്ലെന്നും’ ഷെല്ലിരാജ് കുറിച്ചു.

read also: ‘അങ്ങനെ ഇന്ന് മുതൽ രേവതി സവർണ്ണ ഹിന്ദുത്വ അജണ്ട ഒളിച്ചു കടത്തുന്ന ആശാ കേളുണ്ണി നായർ ആണ് സൂർത്തുക്കളേ…’: അഞ്‍ജു പാർവതി

നിർമാതാവിന്റെ കുറിപ്പ്

വിവേകാനന്ദൻ വൈറലാണ് എന്ന സിനിമ പ്രൊഡ്യൂസറാണ്, നിലവിലെ സാഹചര്യങ്ങളെക്കുറിച്ച്‌,

വിവേകാനന്ദൻ വൈറലാണ് എന്ന ഞങ്ങളുടെ സിനിമക്കെതിരായി ഒരു വക്കീല്‍ നോട്ടീസ് ലഭിച്ചു അവര് കേസ് ബഹുമാനപെട്ട കേരളാ ഹൈ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
ഈ സിനിമ പുരുഷ വിരുദ്ധമാണെന്നും സ്ത്രീകള്‍ ഇങ്ങനെ പ്രതികരിച്ചു തുടങ്ങിയാല്‍ പുരുഷൻമാർക്ക് പുറത്തിറങ്ങി നടക്കാൻ പറ്റില്ല എന്നൊക്കെയാണ് അവർ വാദിക്കുന്നത്..
ഈ സിനിമയിലൂടെ ഒരിക്കലും പുരുഷ സമൂഹത്തെ ഒന്നടങ്കം അപമാനിക്കാനൊ അധിക്ഷേപിക്കാനോ ഞങ്ങള്‍ ശ്രമിച്ചിട്ടില്ല.

തെറ്റ് ചെയ്യുന്നത് പുരുഷനായാലും സ്ത്രീയായാലും അതിന്റെ ഫലം അവർ തന്നെ അനുഭവിക്കണമെന്ന പക്ഷക്കാരനാണ് ഞങ്ങള്‍. വിവേകാനന്ദനെ പോലെ പുറമെ മാന്യനായി നടിക്കുകയും എന്നാല്‍ സ്ത്രീകളെ അടിമകളായി കാണുകയും പെരുമാറുകയും ചെയ്യുന്ന പുരുഷൻമാരും നമുക്ക് ചുറ്റിലുമുണ്ട് എന്നത് ഒരു പരസ്യമായ രഹസ്യമാണ്.
അത്തരം ബഹുമുഖമുള്ളവരെ തിരിച്ചറിയുകയും പുറത്ത് കൊണ്ടുവരികയും നമ്മുടെ പെണ്‍കുട്ടികളെ പ്രതികരിക്കാൻ പ്രാപ്തരക്കേണ്ടതും നാടിന്റെ പുരോഗതിക്ക് ഏറ്റവും ആവശ്യമായ ഒരു കാര്യമാണെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ഈ സബ്ജക്‌ട് ഇത് വരെ സിനിമയില്‍ വന്നിട്ടില്ല അയത് കൊണ്ട് വളരെയധികം പ്രാധാന്യം ഈ സബ്ജക്ടിനുണ്ട്
അഡ്രസ്സ് ചെയ്യപ്പെടേണ്ട വിഷയത്തില്‍ നിന്നും പിന്മാറാൻ ഞങ്ങളൊരുക്കമല്ല
ഈ സിനിമ കണ്ട് നിങ്ങള്‍ക്ക് ഭയം തോന്നുന്നുവെങ്കില്‍ നിങ്ങളും ഒരു വിവേകാനന്ദനാണെന്ന് ഞാൻ പറയും.

എന്തായാലും ഈ കേസ് ഞങ്ങള്‍ നിമയപരമായി തന്നെ നേരിടും.
സിനിമ കാണുകയും ഞങ്ങളെ സപ്പോർട് ചെയ്യുകയും ചെയ്യുന്ന എന്റെ പ്രിയപ്പെട്ടവർക്ക് ഒരായിരം നന്ദി.

shortlink

Related Articles

Post Your Comments

Related Articles


Back to top button