KeralaCinemaMollywoodLatest NewsNewsEntertainment

മലയാളത്തിലെ ഒരു സിനിമയും 100 കോടി കളക്ട് ചെയ്തിട്ടില്ലെന്ന് സുരേഷ് കുമാര്‍

കൊച്ചി: ഒരു മലയാള സിനിമയും ഇതുവരെ 100 കോടി കളക്ട് ചെയ്തിട്ടില്ലെന്ന് നിർമാതാവ് സുരേഷ് കുമാർ. പുറത്തുവിടുന്നത് ഗ്രോസ് കളക്ഷൻ ആണെന്നാണ് അദ്ദേഹം പറയുന്നത്. ഒരു സിനിമ വിജയിച്ചാൽ താരങ്ങൾ കോടികളാണ് പ്രതിഫലം വർധിപ്പിക്കുന്നതെന്നും ഇത് കൈവിട്ട കളിയാണെന്നും അദ്ദേഹം പറയുന്നു. നിയമസഭാ പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു പടം ഹിറ്റായാൽ കോടികളാണ് പ്രതിഫലമായി കൂട്ടുന്നത്. 100 കോടി ക്ലബ്ബെന്നും 500 കോടി ക്ലബ്ബെന്നും കേൾക്കുന്നുണ്ട്. ഇത് കുറച്ച് ഒക്കെ ശരിയാണ്. പക്ഷെ മലയാളത്തിലെ ഒരു സിനിമയും നൂറ് കോടി കളക്ട് ചെയ്തിട്ടില്ല. കളക്ട് ചെയ്തു എന്ന് പറയുന്നത് ഗ്രോസ് കളക്ഷൻ ആണ്. കൈവിട്ട കളിയാണ് ഇപ്പോൾ നടക്കുന്നത്’, സുരേഷ് കുമാർ പറഞ്ഞു. സുരേഷ് കുമാറിനൊപ്പം സംവിധായകൻ കമലും മണിയൻപിള്ള രാജുവും ചർച്ചയിൽ പങ്കെടുത്തു.

ഇപ്പോഴത്തെ തലമുറ വയലൻസിലേക്ക് മാറിയെന്നും അത് ഗുണം ചെയ്യില്ലെന്നും കമൽ ചൂണ്ടിക്കാട്ടി. ‘തല വെട്ടുക, ചോര തെറിപ്പിക്കുക എന്ന നിലയിലേക്ക് നായക സങ്കല്പം മാറിയിട്ടുണ്ട്. അതുകൊണ്ടാണ് രജനികാന്തും വിജയ്‍യും മമ്മൂട്ടിയുമൊക്കെ അങ്ങനത്തെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വയലൻസിനെ ഇഷ്ടപ്പെടുന്ന ഒരു പുതിയ തലമുറ വളർന്നു വരുന്നുണ്ട്. ഇത്തരം മനോഭാവം സിനിമയ്ക്ക് ഗുണകരമല്ല’, കമൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button