WeirdFunny & Weird

സിംഹത്തിന്റെ വേട്ടയാടൽ ലൈവായി കാണുവാന്‍ പശുവിനെ ഇരയാക്കി യുവാക്കളുടെ ക്രൂരത

സിംഹം ഇരയെ പിടിക്കുന്നത് നേരിട്ട് കാണാനായി പശുവിനെ ഇരയാക്കി യുവാക്കള്‍. ഇവരുടെ ഈ ക്രൂരത  ഗുജറാത്തില്‍ ഗുജറാത്തില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്.

ഗുജറാത്തിലെ ഗിർ വനത്തിൽ നടന്ന സംഭവം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.  ഒരു പശുവിനെ മനപൂർവം സിംഹത്തിന് ഇട്ടുകൊടുത്താണ് യുവാക്കൾ വിഡിയോ എടുത്തിരിക്കുന്നത്. സിംഹത്തിന്റെ സാന്നിധ്യമുള്ള ആളൊഴിഞ്ഞ പ്രദേശത്ത് സംഘം പശുവിനെ കൊണ്ട് കെട്ടി. കുറിച്ച്  കഴിഞ്ഞപ്പോൾ ഇരയെ കണ്ട് സിംഹം പാഞ്ഞെത്തുകയും പശുവിനെ കടിച്ചുകൊല്ലുകയുമായിരുന്നു.

 

ഈ സമയം സമീപത്തുണ്ടായിരുന്ന യുവാക്കൾ ഇത് ക്യാമറയിൽ പകർത്തി. ചിലർ ഈ സമയം ദൃശ്യങ്ങളിൽ സ്വന്തം മുഖം കാണിക്കാനും ശ്രമിക്കുന്നത് കാണാം. വിഡിയോ വൈറലായതോടെ വൻരോഷമാണ് ഉയരുന്നത്. ഇവർക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button