Latest NewsNewsIndia

രാജ്യത്ത് പൗരത്വ ഭേദഗതി നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ

കൊല്‍ക്കത്ത : രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നത് വൈകിയത് കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണെന്ന് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ. ബംഗാളില്‍ പൊതുജന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.

പൗരത്വനിയമം പാര്‍ലമെന്റില്‍ പാസായതാണ്. നിങ്ങള്‍ക്കെല്ലാവര്‍ക്കും നിയമത്തിന്റെ പ്രയോജനം ലഭിക്കും. അതിനായി ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. കോവിഡ് കാരണമാണ് നിയമം നടപ്പാക്കുന്നത് വൈകിപ്പിച്ചത്. ഇപ്പോള്‍ സ്ഥിതിഗതികള്‍ പതിയെ മെച്ചപ്പെടുന്നുണ്ട്. നിയമം ഉടന്‍ നടപ്പിലാക്കും- നഡ്ഡ പറഞ്ഞു.

ബംഗാളിലെ മമതാ സര്‍ക്കാരിനെതിരെയും യോഗത്തില്‍ നഡ്ഡ വിമര്‍ശിച്ചു. ഇവിടത്തെ ഹിന്ദു സമുദായത്തെ മമത വേദനിപ്പിച്ചു. എന്നാല്‍ അധികാരക്കസേര നഷ്ടപ്പെടുമെന്ന് മനസ്സിലായതോടെ വോട്ടുബാങ്കിന് വേണ്ടി ഹിന്ദുക്കള്‍ക്ക് വേണ്ടി നില്‍ക്കുകയാണ്. ഭിന്നിപ്പിച്ച് ഭരിക്കുകയാണ് അവരുടെ ലക്ഷ്യം, ജനങ്ങളെ സേവിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. തൃണമൂല്‍ കോണ്‍ഗ്രസ് വിഭജനത്തിലും ഭരണത്തിലും വിശ്വസിക്കുമ്പോള്‍ ബി.ജെ.പി. സാഹോദര്യത്തിലും വികസനത്തിലുമാണ് വിശ്വസിക്കുന്നത് എന്നും നഡ്ഡ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button