ന്യൂഡല്‍ഹി: ഇന്ത്യയുടെ ഓരോ തരി മണ്ണും സംരക്ഷിക്കുന്ന സൈനികരുടെ ആത്മവീര്യം തകര്‍ക്കുന്ന വാക്കുകളാണ് രാഹുലില്‍ നിന്നുണ്ടായതെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി.നദ്ദ. ഇത് കോണ്‍ഗ്രസ് നേതാ ക്കളുടെ പാരമ്പര്യ സ്വഭാവമാണെന്നും രാജ്യത്തിന് ഇവര്‍ അപമാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചൈനയേക്കാള്‍ അപകടകരമാണ് രാജ്യത്തിനകത്ത് നിന്നും നേതാക്കള്‍ നടത്തുന്ന പരാമര്‍ശങ്ങളെന്നും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ വിമര്‍ശിച്ചു.
Read Also: മര്യാദ പഠിച്ചു! സസ്പെൻഷൻ കിട്ടിയതോടെ സൈനികർക്ക് അഭിവാദ്യവുമായി ഭക്ഷ്യമന്ത്രിയുടെ ഓഫീസിലെ ഡ്രൈവർ
‘എത്രമാത്രം അവഹേളിച്ചു എന്നതല്ല വിഷയം. ഏത് സമയത്ത് എന്ത് പറഞ്ഞു എന്നതാണ്. ഇന്ത്യന്‍ സൈന്യം എന്നും ലോകത്തിലെ ഏറ്റവും ധീരന്മാരും പോരാളികളുമാണെന്ന് തെളിയി ച്ചവരാണ്. അവര്‍ക്കെതിരെ സ്വന്തം രാജ്യത്തിരുന്ന് എല്ലാവര്‍ക്കും ബോദ്ധ്യമുള്ള ഒരു കാര്യം തെറ്റായി പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല’, നദ്ദ പറഞ്ഞു. ദോക് ലാമില്‍ മുമ്പ് ഇന്ത്യാ-ചൈന പോരാട്ടം നടക്കുമ്പോള്‍ ആരേയുമറിയിക്കാതെ ചൈനീസ് എംബസിയില്‍ പോയ വ്യക്തിയായിരുന്നു രാഹുലിന്റെ പിതാവായ രാജീവെന്ന് ആരും മറക്കരുതെന്നും നദ്ദ ഓര്‍മ്മിപ്പിച്ചു.
‘കോണ്‍ഗ്രസ് എന്നും ചൈന ചായ്‌വുള്ള പാര്‍ട്ടിയാണ്. അവരുടെ നയങ്ങളും ബന്ധങ്ങളും എങ്ങിനെയായിരുന്നു എന്നതിന് നിരവധി തെളിവുകളുണ്ട്. ചൈനയില്‍ നിന്നും ആറ് പതിറ്റാണ്ടില്‍ എന്തൊക്കെ സഹായം ലഭിച്ചിട്ടുണ്ടെന്നും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ചൈനീസ് എംബസി കോണ്‍ഗ്രസിന്റെ ട്രസ്റ്റായ രാജീവ് ഗാന്ധി ഫൗണ്ടേഷന് നല്‍കിയ വഴിവിട്ട ധനസഹായ കണക്ക് രാജ്യം ഇപ്പോള്‍ അന്വേഷിക്കുകയാണ്’, നദ്ദ പറഞ്ഞു.
Post Your Comments