ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജിതമാക്കി ചുവരെഴുത്ത് ക്യാംപെയിന് തുടക്കമിട്ട് ബിജെപി. ഡല്‍ഹിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നദ്ദ താമര വരച്ചാണ് പ്രചാരണം തുടങ്ങിയത്. ഒരിക്കല്‍കൂടി മോദി സര്‍ക്കാര്‍ എന്ന മുദ്രാവാക്യവുമായി പ്രചാരണം സജീവമാക്കി . ഡല്‍ഹി കരോള്‍ബാഗിലാണ് നദ്ദ താമര വരച്ച് രാജ്യവ്യാപകമായി ചുവരെഴുത്ത് ക്യാംപെയിന് തുടക്കമിട്ടത്. പിന്നാലെ വിവിധ സംസ്ഥാനങ്ങളില്‍ ചുവരെഴുത്ത് തുടങ്ങി.
അടുത്തമാസം ആദ്യം ചില മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തില്‍ നേരത്തെ തുടങ്ങിയ പ്രചാരണം വലിയ പങ്കുവഹിച്ചെന്നാണ് കേന്ദ്ര നേതൃത്ത്വത്തിന്റെ വിലയിരുത്തല്‍. വിജയ സാധ്യതയുള്ള 160 മണ്ഡലങ്ങളില്‍ വോട്ടുറപ്പിക്കാനാണ് നേരത്തെ സ്ഥാനാര്‍ത്ഥികളെ ഇറക്കാനുള്ള നീക്കം. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ചില മണ്ഡലങ്ങള്‍ ഈ പട്ടികയിലുണ്ട്.
Post Your Comments