KeralaLatest NewsNews

‘ആരോഗ്യപ്രശ്നങ്ങൾ ഏറെയുള്ള അദ്ദേഹത്തിന് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്തം ബി.ജെ.പിക്കായിരിക്കും’; പ്രതികരണവുമായി പുഷ്പൻ

കണ്ണൂർ : സി.പി.എം വിട്ട് സഹോദരൻ പുതുക്കിടി ശശി ബി.ജെ.പിയിൽ ചേർന്നെന്ന സംഭവത്തിൽ പ്രതികരണവുമായി കൂത്തുപറമ്പ് വെടിവെയ്പ്പിലെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി പുഷ്പൻ. കുടുംബവുമായി ഒരു ബന്ധവുമില്ലാതെ അകന്നു കഴിയുന്ന ഈ സഹോദരനെ ചാരി സി പി ഐ എമ്മിനും തനിക്കുമെതിരെ ബി.ജെ.പി കള്ളക്കഥ മെനയുകയാണെന്നാണ് പുഷ്പൻ പറയുന്നത്. ഏറെ ആരോഗ്യപ്രശ്നങ്ങളുള്ള അദ്ദേഹത്തിന് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്തം പ്രാദേശിക ബി.ജെ.പി നേതൃത്വത്തിനായിരിക്കുമെന്നും പുഷ്പൻ പറഞ്ഞു.

ശശിക്ക് ചീട്ടുകളി, മദ്യപാനം എന്നീ ശീലങ്ങളുണ്ടെന്നും പൈൽസ്, വൃക്കരോഗം, പ്രമേഹം തുടങ്ങിയ അസുഖങ്ങൾ ഉള്ള ആളാണ് തന്റെ ജ്യേഷ്ഠനെന്നും പുഷ്പൻ വ്യക്തമാക്കുന്നു. സ്വത്തുതർക്കവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെയും തന്റെയും സഹോദരങ്ങൾക്കെതിരെയും, സ്വന്തം മകനെതിരെയും പൊലീസിൽ പരാതി നൽകിയ ആളാണ് ശശിയെന്നും പുഷ്പൻ പറയുന്നു. ഒരു ഓൺലൈൻ വാർത്താ മാദ്ധ്യമത്തോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ചീട്ടുകളി മൂലം രണ്ട് സ്ഥലം വിൽക്കേണ്ടി വന്നയാളാണ് ശശിയെന്നും. രക്തബന്ധം കൊണ്ട് സഹോദരന്മാർ ആണ്. പക്ഷെ ഏറെ നാളുകളായി സഹോദരീ സഹോദരന്മാരുമായും മകനുമായും അദ്ദേഹത്തിന് ബന്ധമില്ലെന്നും പുഷ്പൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button