KeralaLatest NewsNews

പുഷ്പന്റെ സംസ്കാരം ഇന്ന്: കൂത്തുപറമ്പ് , തലശ്ശേരി മണ്ഡലങ്ങളില്‍ ഹര്‍ത്താല്‍

ചൊക്ലിയിലെ രാമ വിലാസം ഹയർ സെക്കൻഡറി സ്കൂളിലും പൊതുദർശനമുണ്ടാകും.

കണ്ണൂർ: അന്തരിച്ച സി പി എം പ്രവർത്തകനും കൂത്തുപറമ്പ് സമരനായകനുമായ പുഷ്പന്റെ മൃതദേഹം വിവിധയിടങ്ങളിൽ പൊതുദർശനത്തിന് വെക്കും. അതിനു ശേഷം വൈകീട്ട് അഞ്ചു മണിക്ക് ചൊക്ലിയിലെ വീട്ടു വളപ്പിൽ സംസ്കാരം.

ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ കമ്മറ്റി ഓഫീസിലെ പൊതുദർശനത്തിന് ശേഷം രാവിലെ എട്ടു മണിയോടെ വിലാപ യാത്രയായി തലശ്ശേരിക്ക് കൊണ്ടു പോകും. രാവിലെ പത്തു മണി മുതല്‍ പതിനൊന്നര വരെ തലശ്ശേരി ടൗണ്‍ ഹാളില്‍ മൃതദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് ചൊക്ലിയിലെ രാമ വിലാസം ഹയർ സെക്കൻഡറി സ്കൂളിലും പൊതുദർശനമുണ്ടാകും.

read also: ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി

കൂത്തു പറമ്പ് വെടിവെപ്പില്‍ പരിക്കേറ്റ് 30 വർഷമായി കിടപ്പിലായിരുന്ന പുഷ്പൻ ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് അന്തരിച്ചത്. പുഷ്പനോടുളള ആദര സൂചകമായി കൂത്തുപറമ്പ്, തലശ്ശേരി നിയമസഭാ മണ്ഡലങ്ങളില്‍ സിപിഎം ഹർത്താല്‍ ആചരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button