തിരുവനന്തപുരം: സ്വര്‍ക്കടത്ത് കേസില്‍ ആരോപണ വിധേയനായ ശിവശങ്കറിന് നാളെ അന്‍ജിയോ ഗ്രം നടത്തും. ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എം ശിവശങ്കറിന് ഇസിജിയില്‍ നേരിയ വ്യത്യായാനം കണ്ടെത്തിയിരുന്നു. ശിവശങ്കറിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്ന് വിശദീകരണമൊന്നും വന്നിട്ടില്ല. അതേസമയം ആശുപത്രിയിലുണ്ടായിരുന്ന ഡെപ്യൂട്ടി കസ്റ്റംസ് കമ്മീഷണര്‍ രാമമൂര്‍ത്തി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ മടങ്ങി.
Read Also : ഇന്ത്യയ്ക്ക് സുരക്ഷാവെല്ലുവിളി ഉയര്‍ത്തി ചൈന
കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം പോകുന്നതിനിടെയാണ് ശിവശങ്കറിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തന്നെ അദ്ദേഹത്തെ കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശിവശങ്കറിന്റെ ഭാര്യ നെഫ്രോളജിസ്റ്റായി ജോലി ചെയ്യുന്ന ആശുപത്രിയാണിത്. നിലവില്‍ കാര്‍ഡിയാക്ക് ഐസിയുവിലാണ് ശിവശങ്കറുള്ളത്.
Post Your Comments