ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ചൈനീസ് സൈനികരുടെ കേന്ദ്രീകരണം ഇന്ത്യയ്ക്ക് നിര്‍ണായക സുരക്ഷാ വെല്ലുവിളി ഉയര്‍ത്തുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍. 30 വര്‍ഷമായി ഇരു രാജ്യങ്ങളും കെട്ടിപ്പെടുത്തിയ വിശ്വസത്തെ ഇത് ബാധിക്കുമെന്നും ജയ്ശങ്കര്‍ പറഞ്ഞു. ഏഷ്യാ സൊസൈറ്റിക്ക് വേണ്ടി മുന്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി കെവിന്‍ റൂഡിനൊപ്പം ഇന്ത്യ നേരിടുന്ന ആഗോള വെല്ലുവിളികളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പൃഥ്വി 2 ബാലിസ്റ്റിക്ക് മിസൈല്‍ രണ്ടാം തവണയും പരീക്ഷണം വിജയം.
അതിര്‍ത്തിയിലെ സാഹചര്യം ആഴത്തില്‍ പൊതു ജനങ്ങള്‍ക്കിടയിലും രാഷ്ട്രീയ പരമായും ചര്‍ച്ചചെയ്യപ്പെടുമെന്നും ഇത് ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ മോശമായി ബാധിക്കുമെന്നും ജയ്ശങ്കര്‍ കൂട്ടിച്ചേര്‍ത്തു. ജൂണ്‍ 15ന് അതിര്‍ത്തിയില്‍ ചൈനീസ് സൈന്ന്യവും ഇന്ത്യന്‍ സൈന്യവും തമ്മിലേറ്റുമുട്ടുകയും 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യൂവരിച്ച സംഭവം ചൂണ്ടിക്കാട്ടിയുമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘തര്‍ക്ക അതിര്‍ത്തിയില്‍ ചൈനീസ് സൈനികരുടെ കേന്ദ്രീകരണം ഒരു നിര്‍ണായക സുരക്ഷാ വെല്ലുവിളിയാണ്. എന്നാല്‍ എനിക്ക് ഇക്കാര്യത്തില്‍ ന്യായമായ ഒരു വിശദീകരണം ലഭിച്ചിട്ടില്ല.’ എസ്.ജയ്ശങ്കര്‍ പറഞ്ഞു.
Post Your Comments