KeralaLatest NewsNews

പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന ചോദ്യങ്ങള്‍ ചോദിക്കരുത്… ചര്‍ച്ചക്കിടെ സിപിഎം പ്രതിനിധികര്‍ പറഞ്ഞ കള്ളങ്ങള്‍ എല്ലാം വേദിയില്‍ വെച്ച് തന്നെ വാര്‍ത്താ അവതാരകര്‍ പൊളിച്ചടുക്കിയതോടെ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടെന്ന തീരുമാനത്തില്‍ സിപിഎമ്മിന്റെ പുതിയ നിലപാട്

തിരുവനന്തപുരം: ചര്‍ച്ചക്കിടെ സിപിഎം പ്രതിനിധികര്‍ പറഞ്ഞ കള്ളങ്ങള്‍ എല്ലാം വേദിയില്‍ വെച്ച് തന്നെ വാര്‍ത്താ അവതാരകര്‍ പൊളിച്ചടുക്കിയതോടെ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടെന്ന തീരുമാനത്തില്‍ സിപിഎം പുതിയ നിലപാട് അറിയിച്ചു. ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കാനുള്ള തീരുമാനം ഒത്തുതീര്‍പ്പുകളുടെ അടിസ്ഥാനത്തില്‍ സിപിഎം പിന്‍വലിച്ചു. സിപിഎം പ്രതിനിധികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ചോദ്യങ്ങള്‍ ഇനി ഏഷ്യാനെറ്റ് ഉന്നയിക്കില്ലെന്ന് ഉറപ്പ് സിപിഎമ്മിന് ലഭിച്ചിട്ടുണ്ട്. അതു പോലെ തന്നെ ഏഷ്യാനെറ്റ് ന്യൂസിനെ ബുദ്ധിമുട്ടിക്കുന്ന ന്യായങ്ങള്‍ സിപിഎം പ്രതിനിധിയും ഉയര്‍ത്തില്ലെന്നുള്ള ഒത്തുതീര്‍പ്പാണ് ഉണ്ടായിരിക്കുന്നത്.

Read Also : ഇന്ത്യയിലെ ബ്ലാക്ക് കാറ്റുകള്‍ക്ക് ലോകത്തെ ഏറ്റവും കരുത്തുറ്റ സേന എന്ന വിശേഷണം… രാജ്യത്തിന്റെ സുരക്ഷ എന്‍എസ്ജിയുടെ കൈകളില്‍… അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണ്ണക്കള്ളക്കടത്ത് ന്യായീകരിക്കാനാവാതെ സഖാക്കള്‍ കുടുങ്ങിയതോടെയാണ് ചാനലുകള്‍ സിപിഎം ബഹിഷ്‌കരിച്ചത്. പ്രത്യേക ‘അജണ്ട’ വെച്ചാണ് ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചകള്‍ നടത്തുന്നത്. അതിനാലാണ് ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കുന്നതെന്നാണ് സിപിഎം പറഞ്ഞിരുന്നത്. ഏഷ്യാനെറ്റ് ന്യൂസില്‍ നടന്ന ചര്‍ച്ചക്കിടെ സിപിഎം പ്രതിനിധികര്‍ പറഞ്ഞ കള്ളങ്ങള്‍ എല്ലാം വേദിയില്‍ വെച്ച് തന്നെ അവതാരാകര്‍ പൊളിച്ചടുക്കിയിരുന്നു. ഇതാണ് സിപിഎമ്മിനെ പ്രകോപിച്ചത്. തുടര്‍ന്നാണ് ബഹിഷ്‌കരണം പ്രഖ്യാപിച്ചത്.

ഇന്നു മുതല്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ചര്‍ച്ചകളില്‍ സിപിഎം പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് അറിയിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button