ന്യൂഡല്‍ഹി : ഇന്ത്യയിലെ ബ്ലാക്ക് കാറ്റുകള്‍ക്ക് ലോകത്തെ ഏറ്റവും കരുത്തുറ്റ സേന എന്ന വിശേഷണം… രാജ്യത്തിന്റെ സുരക്ഷ എന്‍എസ്ജിയുടെ കൈകളില്‍… അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി . ഒക്ടോബര്‍ 16, ദി നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് അഥവാ ദേശീയ സുരക്ഷാ സേനയുടെ 36ാമത് സ്ഥാപകദിനമാണ്. രാജ്യസുരക്ഷ ഇന്ന് ബ്ലാക്ക് കാറ്റുകള്‍ എന്ന് വിളിയ്ക്കുന്ന ഈ സുരക്ഷാ സേനയുടെ കൈകളിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവര്‍ ഇന്നത്തെ വിശിഷ്ട ദിനത്തില്‍ എന്‍ എസ് ജി അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആശംസ അര്‍പ്പിച്ചു.
read also : ഇനി വീട്ടിലെത്തുന്ന പാചക വാതകം വാങ്ങാന്‍ പുതിയ സംവിധാനം : നവംബറില്‍ പ്രാബല്യത്തില്‍
എന്‍ എസ് ജി രാഷ്ട്രത്തിന്റെ സുരക്ഷയ്ക്ക് നിര്‍ണായക പങ്ക് വഹിക്കുന്നുവെന്നും രാജ്യത്തിന്റെ സുരക്ഷ കാക്കാന്‍ എന്‍ എസ് ജി നടത്തുന്ന പ്രയത്‌നങ്ങളില്‍ അഭിമാനമുണ്ടെന്നും മോദി പറഞ്ഞു. 26/11 മുംബയ് ഭീകരാക്രമണം മുതല്‍ പഥാന്‍കോട്ട് വരെ അതിസങ്കീര്‍ണമായ ഓപ്പറേഷനുകളില്‍ എന്‍ എസ് ജി കമാന്‍ഡോകള്‍ നടത്തിയ പകരംവയ്ക്കാനില്ലാത്ത പോരാട്ട വീര്യം ആര്‍ക്കും മറക്കാനാകാത്തതാണ്.
ഏതുവിധത്തിലുള്ള ഭീകരവിരുദ്ധ ഓപ്പറേഷനുകളും അടിച്ചമര്‍ത്താന്‍ ശേഷിയുള്ള ലോകോത്തരനിലവാരമുള്ള ഇന്ത്യയുടെ സ്വന്തം കമാന്‍ഡോ സംഘമാണ് എന്‍ എസ് ജി. വളരെ കഠിനമായ പരിശീലനത്തിലൂടെയാണ് ഓരോ എന്‍ എസ് ജി കമാന്‍ഡോയേയും വാര്‍ത്തെടുക്കുന്നത്. 1986ലാണ് എന്‍ എസ് ജി ഔദ്യോഗികമായി രൂപം നല്‍കിയത്.
കരസേന, പാരാ മിലിട്ടറി, സംസ്ഥാന പൊലീസ്, സെന്‍ട്രല്‍ റിസേര്‍വ് പൊലീസ് തുടങ്ങിയ വിഭാഗങ്ങളിലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥരെയാണ് എന്‍ എസ് ജിയിലേക്ക് തിരഞ്ഞെടുക്കുന്നത്. പരിശീലനഘട്ടത്തില്‍ കമാന്‍ഡോകള്‍ നദികള്‍, തീ തുടങ്ങിയ പ്രതിസന്ധികളെ മറികടന്ന് മുന്നോട്ട് പോകണം. പിന്തുണയില്ലാതെ കുത്തനെയുള്ള പാറകളിലും പര്‍വതങ്ങളിലും കയറുന്നത് ഇവരുടെ പരിശീലനത്തിന്റെ പ്രധാന ഭാഗമാണ്. അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിക്കുന്നതില്‍ പ്രാവീണ്യം നേടിയ എന്‍ എസ് ജി കമാന്‍ഡോകള്‍ ഏത് അടിയന്തിര സാഹചര്യത്തെയും നേരിടാന്‍ ഏത് നിമിഷവും തയാറായിരിക്കണം. അത് ആകാശമായാലും കടലായാലും.
Post Your Comments