KeralaLatest NewsNews

അപ്പനെ തെറിവിളിച്ച ആളുകളെക്കൊണ്ട് തന്നെ ജയ് വിളിപ്പിച്ച ജോസ് മോന്‍ വെറും മാസ്സല്ല കൊലമാസ്സാണ് ; രാഷ്ട്രീയ നിരീക്ഷണവുമായി സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരം : ജോസ് കെ മാണി യുഡിഎഫില്‍ നിന്നും എല്‍ഡിഎഫിലേക്ക് ചേക്കേറിയതിനെ കുറിച്ച് പ്രതികരിച്ച് നടന്‍ സന്തോഷ് പണ്ഡിറ്റ്. ജോസ് കെ മാണിയെ എല്‍ഡിഎഫില്‍ എടുത്തത് വളരെ മികച്ച ഒരു തീരുമാനം ആണെന്നാണ് തന്റെ അഭിപ്രായമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസമാണ് ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫില്‍ ലയിച്ചത്. എല്‍ഡിഎഫിലേക്ക് ജോസ് കെ മാണി എത്തിയതിലൂടെ ഇടുക്കി, കോട്ടയം എന്നിവിടങ്ങളില്‍ എല്‍ഡിഎഫിന് കൂടുതല്‍ വോട്ടുകള്‍ ലഭിച്ചേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

അതേ സമയം ചില യുഡിഎഫ് മനസ്സുള്ള വിമ4ക4 കുറേ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. പിന്നെ എന്തിന്റെ പേരില്‍ ആയിരുന്നു സോളാര്‍ സമരം നടത്തിയത് ?, ബാര്‍ കോഴ സമയത്തെ സമരങ്ങള്‍ നടത്തി എന്തിന് അണികളെ പോലീസില്‍ നിന്നും തല്ലു കൊള്ളിച്ചു ? എന്തിന് ഈ പ്രശ്‌നത്തില്‍ നിയമസഭ അടിച്ചു തകര്‍ത്തു ?, എന്തിനാണ് കെഎം മാണി ജിയുടെ വീട്ടില്‍ നോട്ട് എണ്ണുന്ന മെഷീന്‍ ഉണ്ടെന്ന് പറഞ്ഞു ? ഈ ചോദ്യങ്ങള്‍ക്ക് എല്ലാം ഉത്തരം ഒന്നേയുള്ളു. ഇത് രാഷ്ട്രീയമാണ്. – സന്തോഷ് പണ്ഡിറ്റ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മാത്രവുമല്ല അപ്പനെ തെറിവിളിച്ച ആളുകളെക്കൊണ്ട് തന്നെ ജയ് വിളിപ്പിച്ച ജോസ് മോന്‍ വെറും മാസ്സല്ല കൊലമാസ്സാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ജോസ് കെ മാണി എല്‍ഡിഎഫില്‍ ചേര്‍ന്നതിനെ വിമര്‍ശിക്കുന്നവര്‍ ചിന്തിക്കുക. ഇതുപോലുള്ള രാഷ്ട്രീയ മാറ്റങ്ങള്‍ ലോകത്തെ ആദ്യ സംഭവം ഒന്നുമല്ല. എത്രയോ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്കും, തിരിച്ചും മറിച്ചും ഒക്കെ പോയിട്ടുണ്ട്. ഇന്ന് അവിശുദ്ധമായ് തോന്നാവുന്ന പല പാര്‍ട്ടികളും ഭാവിയിലും ഒരുമിച്ചേക്കാമെന്നും പണ്ഡിറ്റ് പറയുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം..
ജോസ് കെ മാണി ജിയെ എല്‍ഡിഎഫില്‍ എടുത്തത് വളരെ മികച്ച ഒരു തീരുമാനം ആണെന്നാണ് എന്റെ അഭിപ്രായം. ഇതിലൂടെ
ഇടുക്കി, കോട്ടയം എന്നിവിടങ്ങളില്‍ എല്‍ഡിഎഫിന് കൂടുതല്‍ വോട്ടുകള്‍ ലഭിച്ചേക്കാം.
അതേ സമയം ചില യുഡിഎഫ് മനസ്സുള്ള വിമര്‍കര്‍ കുറേ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.
പിന്നെ എന്തിന്റെ പേരില്‍ ആയിരുന്നു സോളാര്‍ സമരം നടത്തിയത് ?, ബാര്‍ കോഴ സമയത്തെ സമരങ്ങള്‍ നടത്തി എന്തിന് അണികളെ പോലീസില്‍ നിന്നും തല്ലു കൊള്ളിച്ചു ? എന്തിന് ഈ പ്രശ്‌നത്തില്‍ നിയമസഭ അടിച്ചു തകര്‍ത്തു ? , എന്തിനാണ് കെഎം മാണി ജിയുടെ വീട്ടില്‍ നോട്ട് എണ്ണുന്ന മെഷീന്‍ ഉണ്ടെന്ന് പറഞ്ഞു ? ഈ ചോദ്യങ്ങള്‍ക്ക് എല്ലാം ഉത്തരം ഒന്നേയുള്ളു. ഇത് രാഷ്ട്രീയമാണ്.
രാഷ്ട്രീയത്തില്‍ ശാശ്വതമായ മിത്രങ്ങളോ, ശാശ്വതമായ ശത്രുക്കളോ ഇല്ല. അന്ന് യുഡിഎഫ്. ഭരിച്ചപ്പോള്‍ സോളാര്‍, ബാര്‍ കോഴ, നിയമസഭയില്‍ ചെറിയ ബഹളം എല്ലാം ആവശ്യമായിരുന്നു. പക്ഷേ ഇന്നത്തെ രാഷ്ട്രീയ സ്ഥിതി അതല്ല. അടുത്ത ഇലക്ഷനില്‍ കോണ്‍ഗ്രസിനെ തകര്‍ക്കുവാന്‍ കരുത്തരായ പലരും കൂടെ വേണം. (ലോകസഭയില്‍ അവര്‍ 20 ല്‍ 19 നേടി എന്നത് ആരും മറക്കരുത് ) ഇനിയെങ്കിലും എല്‍ഡിഎഫിനെ കൂടുതല്‍ കരുത്തുറ്റത് ആക്കുവാനാണ് വളരെ ക്ലീന്‍ ഇമേജ് ഉള്ള ജോസ് ജി യെ കൊണ്ടു വന്നത്. അത് ബുദ്ധിപൂര്‍വ്വമായ നീക്കമാണ്. പാസ്റ്റ് ഈസ് പാസ്റ്റ് എന്ന് എല്ലാവരും മനസ്സിലാക്കണം..(രാഷ്ട്രീയം ചെസ്സ് കളി പോലെയാണ്)
ഇതിന് മുമ്പ് 1 വര്‍ഷം തടവ് ശിക്ഷ കഷ്ടപ്പെട്ട് വാങ്ങിച്ച് കൊടുത്ത , ശത്രുവായ നേതാവിനെ വരെ പാര്‍ട്ടിയില്‍ എത്തിച്ചു. അതിലൂടെ വിജയവും ഉണ്ടാക്കി. വിജയിക്കുന്നവന്റെതാണ് ഈ ലോകം എന്ന് എല്ലാവരും തിരിച്ചറിയുക. പറ്റുമെങ്കില്‍ ആര്‍എസ്പിയേയും കൂടെ കൂട്ടുവാന്‍ എല്‍ഡിഎഫ് ശ്രമിക്കണം.
ഇനി ഇതിന് പകരമായ് മഹാരാഷ്ട്രയിലെ സഖ്യ കക്ഷിയായ എന്‍സിപിയെ എല്‍ഡിഎഫില്‍ നിന്നും അടര്‍ത്തി എടുക്കാം എന്ന് യുഡിഎഫ് ചിന്തിക്കുന്നു എങ്കില്‍ പെട്ടെന്ന് അത് നടക്കില്ല എന്നാണ് എന്റെ അഭിപ്രായം. എന്‍സിപി കേരളത്തില് എല്‍ഡിഎഫ് പക്ഷത്ത് ശക്തമായാണ് നിലവില്‍ ഉള്ളത്.
പിന്നെ ജോസ് കെ മാണി എല്‍ഡിഎഫില്‍ ചേര്‍ന്നതിനെ വിമര്‍ശിക്കുന്നവര്‍ ചിന്തിക്കുക. ഇതുപോലുള്ള രാഷ്ട്രീയ മാറ്റങ്ങള്‍ ലോകത്തെ ആദ്യ സംഭവം ഒന്നുമല്ല. എത്രയോ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്കും, തിരിച്ചും മറിച്ചും ഒക്കെ പോയിട്ടുണ്ട്. ഇന്ന് അവിശുദ്ധമായ് തോന്നാവുന്ന പല പാര്‍ട്ടികളും ഭാവിയിലും ഒരുമിച്ചേക്കാം. ഇന്നത്തെ അഴിമതിക്കാര്‍ എന്നു പറയുന്ന പല ശത്രുക്കളായ നേതാക്കന്മാരും ചിലപ്പോള്‍ ഏത് പാര്‍ട്ടിയിലും മാറി വന്നേക്കാം. സാഹചര്യവും, വോട്ടും മാത്രമാണ് നോക്കേണ്ടത്.
All the best Jos K Mani ji
(വാല് കഷ്ണം…അപ്പനെ തെറിവിളിച്ച ആളുകളെക്കൊണ്ട് തന്നെ,
ജയ് വിളിപ്പിച്ച ജോസ് മോന്‍ വെറും മാസ്സല്ല കൊലമാസ്സാണ്..)

https://www.facebook.com/santhoshpandit/posts/3574598115927756

shortlink

Related Articles

Post Your Comments

Related Articles


Back to top button