![](/wp-content/uploads/2020/10/covid-1-e1606105913667.jpg)
ആംസ്റ്റര്‍ഡം: നെതര്‍ലന്‍ഡ്‌സില്‍ രണ്ടാമതും കോവിഡ് സ്ഥിരീകരിച്ച വനിത മരിച്ചു. ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ കേസാണ് ഇത്. അപൂര്‍വമായ ബോണ്‍ മാരോ ക്യാന്‍സറിനും ചികിത്സയിലായിരുന്ന 89 കാരിയാണ് മരിച്ചത്.
Read also: കോവിഡ് വാക്സിന്: വീഡിയോകൾക്ക് വിലങ്ങിടാൻ ഒരുങ്ങി യൂട്യൂബ്
ആദ്യതവണ കോവിഡ് സ്ഥിരീകരിച്ച് രോഗമുക്തി നേടിയ ശേഷം ഇവര്‍ കീമോതെറാപ്പി തുടര്‍ന്നിരുന്നു. ചികിത്സയുടെ രണ്ടാം ദിവസം ഇവര്‍ക്ക് വീണ്ടും കോവിഡ് ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. ചുമയും ശ്വാസതടസ്സവും പനിയും ഉള്‍പ്പെടെ ലക്ഷണങ്ങള്‍ ഗുരുതരമായി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് വീണ്ടും കോവിഡ് ബാധ സ്ഥിരീകരിച്ചത്. രണ്ടാഴ്ചയോളം ചികിത്സ തുടര്‍ന്നെങ്കിലും മരണപ്പെട്ടു.
നിലവില്‍ രണ്ടാമതും കോവിഡ് സ്ഥിരീകരിച്ച 23 കേസുകളാണ് ലോകത്താകമാനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 22 കേസുകള്‍ പൂര്‍ണമായും ഭേദമായിട്ടുണ്ട്.
Post Your Comments