Latest NewsNewsInternationalBusinessTechnology

അടച്ചുപൂട്ടാനൊരുങ്ങി യാഹൂ ഗ്രൂപ്പ്

അമേരിക്കന്‍ വെബ് സര്‍വീസ് കമ്പനിയായ യാഹൂ ഗ്രൂപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഇന്റര്‍നെറ്റ് വ്യവസായ രംഗത്ത് 19 വര്‍ഷം പഴക്കമുള്ള യാഹൂ ഗ്രൂപ്പ് 2020 ഡിസംബര്‍ 15ന് അടച്ചുപൂട്ടുമെന്ന് യാഹൂ അറിയിച്ചു.

Read Also : വായുമലിനീകരണം രൂക്ഷം ; ജനറേറ്ററുകൾക്ക് നിരോധനം ഏർപ്പെടുത്തി സർക്കാർ

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യാഹൂവിന് ഉപഭോക്താക്കള്‍ ഇല്ലാത്തതാണ് ബിസിനസില്‍ നിന്ന് കമ്പനി പിന്‍മാറാന്‍ കാരണം. ഡിസംബര്‍ 15 മുതല്‍ ഉപയോക്താക്കള്‍ക്ക് ഇനി പുതിയ ഗ്രൂപ്പുകള്‍ ഉണ്ടാക്കാനോ ഗ്രൂപ്പുകളില്‍ നിന്ന് മെയിലുകള്‍ അയയ്ക്കാനോ സ്വീകരിക്കാനോ കഴിയില്ല.

യാഹൂ വെബ്സൈറ്റും ലഭ്യമാകില്ല. യാഹൂ അടച്ചുപൂട്ടിയ ശേഷം ഉപയോക്താക്കള്‍ ഇമെയില്‍ അയയ്ക്കാന്‍ ശ്രമിച്ചാല്‍ മെസേജ് ലക്ഷ്യ സ്ഥാനത്ത് എത്തുകയില്ല. മെസേജ് അയ്ക്കാനുള്ള ശ്രമം പരാജയപ്പെട്ടതായി ചൂണ്ടിക്കാണിച്ച്‌ മെസേജ് ലഭിക്കുകയും ചെയ്യും. എന്നാല്‍ നേരത്തെ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്തിട്ടുള്ള മെസേജുകള്‍ നീക്കം ചെയ്യാന്‍ കഴിയില്ല. നിലവിലെ യാഹൂ ഗ്രൂപ്പ് ഉപയോക്താക്കള്‍ക്ക് മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ഗൂഗിള്‍ ഗ്രൂപ്പുകള്‍ എന്നിവ ഉപയോഗിക്കാമെന്ന് യാഹൂ ഗ്രൂപ്പ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button