ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് ബ്രൗസിംഗില്‍ ഒന്നാമനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യാഹൂ പുറത്തുവിട്ട യാഹൂ സെര്‍ച്ചിംഗ് ട്രെന്റിംഗ് കണക്കുകള്‍ പ്രകാരം തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും കൂടുതല്‍പ്പേര്‍ തിരഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ. ഏറ്റവും കൂടുതല്‍ തിരഞ്ഞ രാഷ്ട്രീയ നേതാക്കളുടെ പട്ടികയിലാണ് മോദി ഒന്നാമതെത്തിയത്.
പ്രിയങ്ക ഗാന്ധി, മമത ബാനര്‍ജി എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയാണ് നാലാം സ്ഥാനത്താണ്. കഴിഞ്ഞ ദിവസമാണ് യാഹൂ ഇന്ത്യ സേര്‍ച്ചിങ് ട്രന്റിംഗ് കണക്കുകള്‍ പുറത്തുവിട്ടത്.
മുന്‍ ക്രിക്കറ്റ് താരവും രാഷ്ട്രീയ നേതാവുകമായ സിദ്ധു പട്ടികയിലെ ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ ഇടം നേടി. അന്തരിച്ച മുന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍, പ്രിയങ്ക ചതുര്‍വേദി, സിപിഐ പ്രതിനിധി കനയ്യ കുമാര്‍ എന്നിവരും സേര്‍ച്ചിങ് ട്രന്റ് പട്ടികയിലുണ്ട്.
2019 ലെ പൊതു തിരഞ്ഞെടുപ്പ് കേന്ദ്രീകരിച്ചാണ് യാഹൂ ഇന്ത്യയുടെ സേര്‍ച്ചിങ് കണക്കുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ‘Lok Sabha elections 2019’, ‘Voter ID’ എന്നിവയാണ് സേര്‍ച്ചിങ്ങില്‍ മുന്നില്‍ നില്‍ക്കുന്ന മറ്റു രണ്ടു വിഷയങ്ങള്‍.
ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍, നടി ഊര്‍മിള എന്നിവരും സേര്‍ച്ചിങ് ലിസ്റ്റില്‍ മുന്നില്‍ നില്‍ക്കുന്നുണ്ട്
Post Your Comments