ന്യുയോര്‍ക്ക്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാഹൂ. 2013ൽ 300 കോടി അക്കൗ ണ്ടുകളുടെ വിവരങ്ങള്‍ ചോര്‍ന്നതായി തുറന്ന് സമ്മതിച്ച് യാഹൂ. ഇപ്പോൾ പുറത്തു വിട്ട കണക്കുകളിൽ മുൻപ് വെളിപ്പെടുത്തിയിരുന്നതിന്‍റെ മൂന്നിരട്ടിയാണ് ചോര്‍ന്നിട്ടുള്ളതെന്നു കമ്പനി വ്യക്തമാക്കുന്നു. അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ന്നതിനെതിരേ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട കേസ് പരിഗണിക്കവെയാണ് യാഹൂ ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.
41 പേരാണ് യുഎസ് ഫെഡറല്‍, സ്റ്റേറ്റ് കോടതികളിൽ യാഹുവിനെതിരേ സമീപിച്ചിട്ടുള്ളത്. ചരിത്രത്തിലെ ഏറ്റവും വലിയ വിവരം ചോർത്തലാണ് നാലു വര്‍ഷം മുന്‍പ് ഉണ്ടായത് എന്ന് സൈബര്‍ വിദഗ്ദ്ധർ ചൂണ്ടികാട്ടുന്നു. 2014 സെപ്റ്റംബറിൽ 50 കോടി യാഹൂ ഉപഭോക്താക്കളുടെ വിവരങ്ങളാണ് അന്ന് ഹാക്കര്‍മാര്‍ ചോർത്തിയത്. ഇതേക്കുറിച്ചുള്ള അന്വേഷണത്തിലാണ് 2013 ഓഗസ്റ്റില്‍ നടന്ന ഹാക്കിംഗിനെക്കുറിച്ചുള്ള വിവരങ്ങളും പുറത്തു വന്നത്. ആളുകളുടെ പേരുകള്‍, ഫോണ്‍നമ്ബറുകള്‍, പാസ്‍വേര്‍ഡുകള്‍ ,ഇമെയില്‍ വിവരങ്ങള്‍, സുരക്ഷാ ചോദ്യങ്ങള്‍ എന്നിവ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി യാഹൂ അന്ന് സ്ഥിരീകരിച്ചിരുന്നു.
Post Your Comments