
ബോളിവുഡിലേയ്ക്ക് പ്രവേശിച്ച നാൾ മുതൽ സണ്ണി ലിയോണിന് പുറകെയാണ് ആരാധകർ .സ്ക്രീനിലെ പ്രകടനം കൊണ്ടും ഒരു നല്ല വ്യക്തിത്വത്തിന് ഉടമ എന്നതുകൊണ്ടും സണ്ണിയെ എല്ലാവരും ഇഷ്ടപ്പെടുന്നു .ഇപ്പോഴത്തെ കണക്കുകൾ അനുസരിച്ച് ബോളിവുഡിലെത്തിയിട്ട് അഞ്ച് വർഷത്തോളമേ ആകുന്നുള്ളുവെങ്കിലും യാഹൂവിൽ ഏറ്റവും കൂടുതൽ ആളുകൾ തിരയുന്ന വനിതാ സെലിബ്രിറ്റികളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ് സണ്ണി .ഇത് രണ്ടാം തവണയാണ് വീണ്ടും സണ്ണി ഒന്നാം സ്ഥാനത് എത്തുന്നത് .കഴിഞ്ഞ തവണ ബിപാഷയെ പിന്തള്ളി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സണ്ണിയുടെ ഇത്തവണത്തെ പ്രതിയോഗി പ്രിയങ്ക ചോപ്രയാണ് .സണ്ണിക്കും പ്രിയങ്കയ്ക്കും ശേഷം ആളുകൾ തിരഞ്ഞ വനിതകൾ ഐശ്വര്യ റായ് ബച്ചൻ, കത്രീന കൈഫ്, ദീപിക പദുക്കോൺ, കരീന കപൂർ ഖാൻ, മമത കുൽക്കർണി, ദഷാ പാട്ടാനി, കാവ്യാ മാധവൻ, ഇഷ ഗുപ്ത .എന്നിവരാണ്.
Post Your Comments