Latest NewsNewsIndia

ഹാഥ്റാസ് പെണ്‍കുട്ടിയുടെ വീടിന് ത്രിതല സുരക്ഷ ഏര്‍പ്പെടുത്തി യു പി സര്‍ക്കാര്‍

ലക്നൗ: ഹാഥ്‌റാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീടിന് ത്രിതല സുരക്ഷ ഏര്‍പ്പെടുത്തി യു പി സര്‍ക്കാര്‍;
ഹാഥ്‌റാസ് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുടെ സുരക്ഷ തങ്ങളുടെ ഉത്തരവാദിത്വമാണെന്ന് യു.പി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ വീട്ടില്‍ ത്രിതല സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സിസിടിവി ക്യാമറകള്‍ ഗ്രാമത്തിലെ വഴികളില്‍ സ്ഥാപിച്ചു. പെണ്‍കുട്ടിയുടെ കുടുംബത്തിലെ വനിതകളുടെ സുരക്ഷയ്ക്കായി പ്രത്യേക വനിത പൊലീസിനെയും നിയോഗിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

read also : കലോത്സവത്തിനിടെ സ്കൂൾവിദ്യാർഥിയുടെ അമ്മയെ പീഡിപ്പിച്ച സംഭവം: അദ്ധ്യാപകർ കീഴടങ്ങി

കേസ് അന്വേഷിക്കുന്ന സി.ബി.ഐ പെണ്‍കുട്ടിയുടെ കുടുംബത്തിലെ മൂന്ന് പേരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. പെണ്‍കുട്ടിയുടെ അച്ഛന്റെയും സഹോദരന്റെയും മൊഴികള്‍ ഇപ്പോള്‍ സി.ബി.ഐ താല്‍ക്കാലിക അന്വേഷണ ഓഫീലെത്തിച്ച് രേഖപ്പെടുത്തുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button