ലക്നൗ: മാഫിയ ഡോണുകൾക്കും ക്രിമിനലുകൾക്കും പിന്നാലെ, മടിയന്മാരായ ഉദ്യോഗസ്ഥർക്കും നടപടിയുമായി യോഗി സർക്കാർ. ഉത്തര്‍പ്രദേശ് ഡിജിപി മുകുള്‍ ഗോയലിനെ പദവിയില്‍ നിന്നും നീക്കി. ജോലിയില്‍ താല്‍പ്പര്യമില്ലെന്നും, ഉത്തരവുകള്‍ അനുസരിക്കുന്നില്ലെന്നും കാണിച്ചാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി. പ്രാധാന്യം കുറഞ്ഞ സിവില്‍ ഡിഫന്‍സ് വകുപ്പ് ഡയറക്ടര്‍ ജനറല്‍ പദവിയിലേക്കാണ് മുകുള്‍ ഗോയലിനെ മാറ്റിയത്.
എഡിജിപി പ്രശാന്ത് കുമാറിനാണ് പകരം താൽക്കാലിക ഡിജിപിയുടെ ചുമതല നല്‍കിയിരിക്കുന്നത്. യുപിയിൽ അക്രമങ്ങൾ വർദ്ധിക്കാൻ സാധ്യത കണക്കിലെടുത്ത് യോഗി ആദിത്യനാഥ് നിരവധി തവണ പോലീസ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. അവലോകന യോഗങ്ങളിലാണ് മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകിയത്.
എന്നാൽ, താക്കീത് നൽകിയിട്ടും കൃത്യതയോടെ പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ്, ഡിജിപിയെ നീക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ മാസം, സംസ്ഥാനത്തെ ക്രമസമാധാനനില ചര്‍ച്ച ചെയ്യാന്‍ വിളിച്ച നിർണ്ണായക യോഗത്തില്‍ മുകുള്‍ ഗോയല്‍ പങ്കെടുത്തില്ലെന്നതും കാരണമാണ്. 1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഗോയല്‍ 2021 ജൂലൈയിലാണ് ഡിജിപിയായി ചുമതലയേറ്റത്.
Post Your Comments