Latest NewsIndiaNews

സംസ്ഥാനത്ത് ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും നടത്തും; മെഹ്ബൂബ മുഫ്തി

ശ്രീനഗർ : ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരാന്‍ പോരാടുമെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. പബ്ലിക് സേഫ്റ്റി ആക്ട് പ്രകാരം തടവിലായിരുന്ന മെഹ്ബൂബ മുഫ്തിയെ ചൊവ്വാഴ്ച രാത്രിയാണ് മോചിപ്പിച്ചത്. ഇതിന് ശേഷം പുറത്തിറക്കിയ ഓഡിയോ സന്ദേശത്തിലാണ് ജമ്മു കശ്മീരില്‍ ല്‍ ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് അവര്‍ പറഞ്ഞത്.

‘മനസ്സിനെ ഏറെ ഭാരപ്പെടുത്തിയ കാര്യമാണിത്, കശ്മീരിലെ എല്ലാവരും ഇതേ മാനസികാവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്ന് കരുതുന്നു. ഈ അപമാനം ആരും മറക്കില്ല. ഇത് നിയമവിരുദ്ധമായ തീരുമാനമാണ്. ഈ തീരുമാനം പഴയപോലെയാക്കാന്‍ കശ്മീരിലെ ജനങ്ങള്‍ ഏകകണ്ഠമായി പോരാടു’മെന്നും മെഹ്ബൂബ മുഫ്തി പറഞ്ഞു.

Read Also :  ‘രാജ്യം കൊള്ളയടിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് പകരമാണ് ബിജെപി’ ; വിമർശനവുമായി ആം ആദ്‍മി പാര്‍ട്ടി എഎപി

ജമ്മു കശ്മീരിന് പ്രത്യേക പദവി റദ്ദാക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ ഓഗസ്റ്റിലാണ് മെഹ്ബൂബ മുഫ്തിയെ തടങ്കലിലാക്കിയത്. ജൂലൈയില്‍ തടങ്കല്‍ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button