ദുബായ് : ഐപിഎൽ സീസണിലെ 29ആം മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സും- സൺറൈസേഴ്സ് ഹൈദരാബാദും പോരാട്ടത്തിനിറങ്ങുന്നു, ഇന്ത്യൻ സമയം രാത്രി 7:30തിന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഇരുകൂട്ടരും ഏറ്റുമുട്ടുക.
The last time #SRH and #CSK met, the former won by 7 runs. Will it be CSK today?
Here’s our preview by @ameyatilak https://t.co/hO1idjixpN #Dream11IPL pic.twitter.com/u2N9ab9V57
— IndianPremierLeague (@IPL) October 13, 2020
വിജയ വഴിയിലേക്ക് തിരിച്ചെത്തുക, എന്ന ലക്ഷ്യത്തോടെയാകും ധോണിയും കൂട്ടരും കളിക്കളത്തിൽ എത്തുക. ഇതിനു മുൻപ് ഹൈദരാബാദുമായി ഏറ്റുമുട്ടിയപ്പോൾ ചെന്നൈ ഏഴു റൺസിനാണ് തോറ്റത്. ഇതിനൊരു പകരം വീട്ടലും ഇന്ന് പ്രതീക്ഷിക്കാം. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ചെന്നൈയ്ക്ക് വിജയ വഴിയിലെത്താൻ സാധിച്ചില്ല. നേരത്തെ ഹൈദരാബാദുമായുള്ള മത്സരത്തിലെ തോൽവിക്ക് ശേഷം, പഞ്ചാബുമായുള്ള മത്സരത്തിൽ തകർപ്പൻ ജയം നേടിയ ചെന്നൈയെ പിന്നീട് കൊൽക്കത്തയും, ബെംഗളൂരുവും തോൽവിയിലേക്ക് തള്ളിയിടുന്ന കാഴ്ചയാണ് കാണാനായത്. പട്ടികയിൽ ഏഴാം സ്ഥാനത്തുള്ള ചെന്നൈയ്ക്ക് ഇനിയും ജയിക്കാനായില്ലെങ്കിൽ, മുൻ ചാമ്പ്യമാർ ഈ സീസണിൽ നിന്നും നേരത്തെ പുറത്തു പോകും.
May the roars find the right volume once again. #WhistlePodu #Yellove #WhistleFromHome #SRHvCSK ?? pic.twitter.com/RNpBc9vCmd
— Chennai Super Kings (@ChennaiIPL) October 13, 2020
കഴിഞ്ഞ തവണത്തെ പോലെ ചെന്നൈ വീഴ്ത്തുക എന്ന ലക്ഷ്യവുമായിട്ടാകും വാർണറും കൂട്ടരും എതിരാളിയായി എത്തുക. ഏഴ് മത്സരങ്ങളിൽ നാല് തോൽവിയും, മൂന്ന് ജയവുമായി അഞ്ചാം സ്ഥാനത്താണ് സൺറൈസേഴ്സ് ഹൈദരാബാദ്. ചെന്നൈയ്ക്ക് 57 ശതമാനവും, ഹൈദെരാബാദിന് 48ശതമാനവും വിജയ സാധ്യതയാണ് ഇന്നത്തെ മത്സരത്തിൽ പ്രവചിച്ചിരിക്കുന്നത്. എന്ത് സംഭവിക്കുമെന്ന് ഇനി കാത്തിരുന്നു കാണാം.
Post Your Comments