മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. മുംബൈയിൽ വൈകിട്ട് 7.30നാണ് മത്സരം. സീസണില്‍ മൂന്ന് ജയം മാത്രമുള്ള മുംബൈ ഇന്ത്യന്‍സിന് ഇന്ന് ജയിച്ച് വന്‍ നാണക്കേട് ഒഴിവാക്കുക മാത്രമാണ് ലക്ഷ്യം.
രണ്ട് തോല്‍വികളോടെ സീസണ്‍ തുടങ്ങിയ ഹൈദരാബാദ് പിന്നീട് തുടര്‍ച്ചയായി അഞ്ച് കളികള്‍ ജയിച്ച് പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്തിയിരുന്നു. എന്നാല്‍, അവസാനം കളിച്ച മൂന്ന് കളികളിലും ഹൈദരാബാദിന് തോല്‍വിയായിരുന്നു ഫലം. ഇന്ന് ജയിച്ചില്ലെങ്കില്‍ ഹൈദരാബാദിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ മങ്ങും.
ഭുവനേശ്വർ കുമാർ, മാർകോ ജാൻസൻ, ഉമ്രാൻ മാലിക്ക്, ടി നടരാജൻ എന്നിവരുൾപ്പെട്ട പേസ് നിരയാണ് ഹൈദരാബാദിന്റെ കരുത്ത്. ബാറ്റിംഗിൽ കെയ്ൻ വില്യംസന്റെ വേഗക്കുറവ് ടീമിന് തലവേദനയാണ്. എയ്ഡൻ മാർക്രാമും നിക്കോളാസ് പുരാനും ഫോമിലെത്തിയത് ഹൈദരാബാദിന് ആശ്വാസകരമാണ്.
Read Also:- പുകവലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: പുതിയ പഠനം പറയുന്നത് ഇങ്ങനെ!
സീസണില്‍ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലാണ് മുംബൈ ഇന്ത്യന്‍സ് വിജയിച്ചത്. എന്നാല്‍, പ്ലേ ഓഫ് പ്രതീക്ഷകള്‍ നേരത്തെ അസ്‌തമിച്ചിരുന്നു. അതിനാല്‍, തുടർ ജയങ്ങളുമായി സീസണ്‍ അവസാനിപ്പിക്കുകയാണ് മുംബൈക്ക് മുന്നിലുള്ള ലക്ഷ്യം. അതേസമയം, ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷനും ഫോമിലേക്ക് തിരിച്ചെത്തിയത് മുംബൈക്ക് ആശ്വാസമാകുന്നു.
Post Your Comments