അബുജ: പോലീസ് ക്രൂരതകൾക്കെതിരായ പ്രതിഷേധങ്ങൾക്കിടെ രണ്ടു പേർ കൊല്ലപ്പെട്ടു. നൈജീരിയയിലെ ലഗോസിലാണ് സംഭവം. ഒരുല സാധാരണക്കാരനും ഒരു പോലീസ് ഉദ്യോഗസ്ഥനുമാണ് പ്രതിഷേധത്തിനിടെ മരിച്ചത്. പ്രതിഷേധം സംഘർഷത്തിനു വഴിമാറിയതോടെയാണ് രണ്ടുപേരുടെ ജീവൻ നഷ്ടപ്പെടുവാൻ കാരണമായതെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വ്യാജ കേസുകളിൽ പെടുത്തി അറസ്റ്റ് ചെയ്യുന്നതിനെതിരെയും കസ്റ്റഡി മരണങ്ങൾക്കുമെതിരെയാണ് പ്രതിഷേധം ആറു ദിവസം പിന്നിട്ടു. സമാനമായ സംഭവത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിഎടുക്കണമെന്ന ജനങ്ങളുടെ ആവശ്യം തള്ളിയതും കുറ്റം ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയും ചെയ്തതോടെയാണ് പോലീസിനെതിരെ നിലപാട് കടുപ്പിച്ച് ജനങ്ങൾ രംഗത്തെത്തിയത്. അതേസമയം പ്രതിഷേധക്കാർക്ക് നേരെ പോലീസ് നിറയൊഴിച്ചെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു.
Post Your Comments