Latest NewsNewsIndia

പ്രസവാനന്തരം പതിനാല് ദിവസം വിശ്രമം; കര്‍തവ്യ മേഖലയിലേക്ക് തിരികെ വന്നത് കൈക്കുഞ്ഞുമായി

പ്രസവ സമയത്ത് 22 ദിവസത്തെ ലീവ് മാത്രമാണ് സൗമ്യ എടുത്തത്.

ഉത്തര്‍പ്രദേശ്: കോവിഡ് മഹാമാരിയിൽ സ്വന്തം ജീവിതത്തേക്കാൾ പ്രാധാന്യം സമൂഹത്തിനാണെന്ന ഉറച്ച ബോധ്യവുമായി ഒരു ഐഎഎസ് ഉദ്യോഗസ്ഥ. പ്രസവാനന്തരം പതിനാല് ദിവസം മാത്രം വിശ്രമിച്ച ശേഷം തന്റെ കര്‍തവ്യ മേഖലയിലേക്ക് തിരികെ വന്ന ഒരു യുവ ഐഎഎസ് ഉദ്യോഗസ്ഥയെ ഇപ്പോൾ രാജ്യം ഒന്നാകെ അഭിനന്ദിക്കുകയാണ്. ഉത്തര്‍പ്രദേശിലെ മോണ്ടിനഗര്‍ സബ് കലക്ടര്‍ സൗമ്യ പാണ്ഡെയാണ് കൈക്കുഞ്ഞുമായി ഓഫീസില്‍ തിരിച്ചെത്തിയിരിക്കുന്നത്. ഗാസിയാബാദ് ജില്ലയിലെ കോവിഡ് നോഡല്‍ ഓഫീസറാണ് സൗമ്യ.

Read Also: മദ്യം വാങ്ങിയത് റവന്യൂ ഉദ്യോഗസ്ഥയുടെ വാഹനത്തിൽ; വെട്ടിലായി ഭര്‍ത്താവ്

‘ഞാനൊരു ഐഎഎസ് ഉദ്യോഗസ്ഥയാണ്. അതുകൊണ്ട് മറ്റു കാര്യങ്ങളെല്ലാം എന്റെ സര്‍വീസ് കഴിഞ്ഞു മാത്രമേ എനിക്ക് നോക്കാന്‍ സാധിക്കുള്ളു’- സൗമ്യ പറയുന്നു. ‘ഗ്രാമങ്ങളില്‍ പ്രസവത്തിന് തൊട്ടു മുന്‍പ് പോലും സ്ത്രീകള്‍ വീട്ടു ജോലികളും മറ്റും ചെയ്യുന്നുണ്ട്. പ്രസവത്തിന് ശേഷവും അവര്‍ അവരുടെ ജോലികളിലേക്ക് എത്രയും വേഗം തിരികെ പോകുന്നു. എനിക്ക് അതുപോലെ എന്റെ ഭരണ നിര്‍വഹണ ജോലികള്‍ മൂന്നാഴ്ച പ്രായമുള്ള കുഞ്ഞിനൊപ്പം ചെയ്യാന്‍ സാധിക്കുന്നു എന്നത് ദൈവകൃപയാണ്’- സൗമ്യ പറയുന്നു. പെണ്‍കുഞ്ഞിനാണ് സൗമ്യ ജന്‍മം നല്‍കിയത്.

തന്റെ കര്‍ത്യവ്യത്തില്‍ കുടുംബം പൂര്‍ണ പിന്തുണ നല്‍കുന്നുണ്ടെന്നും സൗമ്യ കൂട്ടിച്ചേര്‍ത്തു. പ്രസവ സമയത്ത് 22 ദിവസത്തെ ലീവ് മാത്രമാണ് സൗമ്യ എടുത്തത്. രണ്ടാഴ്ചയ്ക്ക് ശേഷം ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button