KeralaLatest NewsNews

‘ക്ലിഫ് ഹൗസിലെ ക്യാമറ ഇടിവെട്ടിപ്പോയതല്ല, നശിപ്പിച്ചതാണ്’; മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ക്ലിഫ് ഹൗസ് അഴിമതിയുടെ പ്രഭവകേന്ദ്രമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ക്ലിഫ് ഹൗസിലെ ക്യാമറ ഇടിവെട്ടിപ്പോയതല്ല, നശിപ്പിച്ചതാണെന്നും ചെന്നിത്തല വിമർശിച്ചു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് പരിചയപ്പെടുത്തിയത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം ആരോപിച്ചു. ചാനൽ ചർച്ചകൾ സിപിഎം ബഹിഷ്കരിച്ചത് ഒന്നും പറയാനില്ലാത്തതിനാലാണെന്നും അദ്ദേഹം പരിഹസിച്ചു.

എം.ശിവശങ്കറിനെ പരിചയപ്പെട്ടത് മുഖ്യമന്ത്രിയുടെ വസതിയില്‍ നടന്ന സ്വകാര്യ കൂടിക്കാഴ്ചയിലെന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. സര്‍ക്കാരും കോണ്‍സുലേറ്റുമായുള്ള ആശയവിനിമയത്തിന് ശിവശങ്കറിനെ ബന്ധപ്പെടാന്‍ നിര്‍ദേശിച്ചത് മുഖ്യമന്ത്രിയാണെന്നും സ്വപ്ന എന്‍ഫഴ്സ്മെന്റ് ഡറക്ടറേറ്റിനോട് വെളിപ്പെടുത്തിയിരുന്നു. കോണ്‍സുലേറ്റിലെ ജോലിക്കാലം മുതല്‍ മുഖ്യമന്ത്രിക്ക് തന്നെ അറിയാമെന്നും പറയുന്ന സ്വപ്നയുടെ മൊഴി പകര്‍പ്പ് പുറത്തുവന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button