തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി മൂലം ജോലി നഷ്ടപ്പെട്ടവര്‍ക്ക് തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ടെക്കികളുടെ കൂട്ടായ്‌മയായ പ്രതിദ്ധ്വനി തുടങ്ങിയ ജോബ് പോര്‍ട്ടല്‍ സഹായകമാകുന്നു . അനുയോജ്യമായ തൊഴില്‍ കണ്ടെത്താനും മെച്ചപ്പെട്ട ജോലിയിലേക്ക് മാറാനും ഇത് സഹായിക്കുന്നു. ഓണ്‍ലൈന്‍ ക്ളാസിന് 54വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ്, ടി.വി, ഫോണ്‍ എന്നിവ പ്രതിദ്ധ്വനി നല്‍കി. ജോലിനഷ്ടമായ 31ഐ.ടി.ജീവനക്കാര്‍ക്ക് മാസം 5000 രൂപ വീതവും നല്‍കുന്നുണ്ട്. അംഗങ്ങളുടെ വരുമാനത്തില്‍ നിന്നാണ് ഇതെല്ലാം നിര്‍വഹിക്കുന്നത്.
Read Also : സംസ്ഥാനത്ത് വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്ന് മുതൽ തുറക്കും ; ഉപാധികളോടെ പ്രവേശനം
കൊവിഡ് രൂക്ഷമായതോടെ പല സ്വകാര്യസ്ഥാപനങ്ങളിലും തൊഴിലാളികളെ പിരിച്ചുവിടുന്നുണ്ട്. വിദേശത്തു നിന്ന് 1.67ലക്ഷം പേരാണ് തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തിയത്. ഇവരില്‍ കൂലിത്തൊഴിലാളികള്‍ മുതല്‍ വന്‍ ശമ്ബളം വാങ്ങിയിരുന്ന മാനേജ്മെന്റ് തസ്തികക്കാര്‍ വരെയുണ്ട്.ഇതുവരെ 1400 പേര്‍ക്ക് സഹായം നല്‍കി. ജൂണിലാണ് പോര്‍ട്ടല്‍ തുടങ്ങിയത്. ആവശ്യക്കാര്‍ ഏറിയതോടെ നവീകരിച്ച പോര്‍ട്ടല്‍ ടെക്നോപാര്‍ക്ക് സി.ഇ.ഒ പി.എം. ശശി ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരത്തിന് പുറമെ ബംഗളൂരു, പൂനെ, ചണ്ഡീഗഡ് എന്നിവിടങ്ങളിലെ ഐ.ടി സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ നൂറിലേറെ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Post Your Comments