തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണം വർധിപ്പിക്കാനൊരുങ്ങി സർക്കാർ. പൊതു ഇടങ്ങളിൽ പരിശോധന കിയോസ്കുകൾ സ്ഥാപിക്കാൻ സർക്കാർ നിർദേശം നൽകി. കിയോസ്കുകളിൽ ആദ്യം നടത്തുക മണം തിരിച്ചറിയാൻ കഴിയുന്നുണ്ടോ എന്ന പരിശോധനയാകും . അതിന് ശേഷം സർക്കാർ നിരക്കിൽ ആന്റിജൻ പരിശോധന നടത്തും.
Read also: സനൽ സിപിഎം റെഡ് വൊളന്റിയർ; നിധിലിന്‍റെ കൊലയാളികളുടെ സിപിഎം ബന്ധം പുറത്തു വിട്ട് ബിജെപി
സർക്കാർ അംഗീകൃത ലാബുകൾ, ഐ സി എം ആർ അംഗീകൃത സ്വകാര്യ ലാബുകൾ, ആശുപത്രി വികസന സമിതികൾ എന്നിവക്ക് സർക്കാർ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് കിയോസ്കുകൾ ആരംഭിക്കാം. ജില്ല മെഡിക്കൽ ഓഫീസർക്കാണ് ഇതിന്റെ പൂർണ ചുമതല. അതേസമയം, കോവിഡ് ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗികള്‍ക്ക് പരിചരണം ആവശ്യമുണ്ടെങ്കിൽ കൂട്ടിരിപ്പുകാരെ അനുവദിക്കാന്‍ സർക്കാർ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
Post Your Comments