COVID 19Latest NewsNewsIndia

അഞ്ച്​ മിനിട്ടില്‍ കോവിഡ്​ പരിശോധന നടത്താവുന്ന ടെസ്​റ്റ്​ കിറ്റുമായി ഓക്​സ്​ഫോഡ്​ യൂണിവേഴ്സിറ്റി

കൊറോണ പരിശോധാഫലത്തിനായി ദിവസങ്ങൾ കാത്തിരിക്കേണ്ട. അഞ്ചു മിനിറ്റിനുള്ളിൽ പരിശോധനാ ഫലം ലഭിക്കുന്ന സംവിധാനം വികസിപ്പിച്ച്​ ​ ഓക്​സ്​ഫോഡ്​ യൂനിവേഴ്​സിറ്റി. ആന്‍റിജന്‍ പരിശോധന നടത്താനുള്ള കിറ്റാണ്​ യൂനിവേഴ്​സിറ്റി വികസിപ്പിച്ചെടുത്തത്​.

Read Also : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വത്ത് വിവരങ്ങൾ പുറത്ത്

2021 ആദ്യത്തോടെ ടെസ്​റ്റിങ്​ കിറ്റ്​ വിപണിയിലെത്തിക്കാന്‍ കഴിയുമെന്നാണ്​ പ്രതീക്ഷയെന്ന്​ യൂനിവേഴ്​സിറ്റി അറിയിച്ചു. കൃത്യതയോടെ കൊറോണ വൈറസിനെ മറ്റുള്ളവയില്‍ നിന്ന്​ വേര്‍തിരിക്കാന്‍ കിറ്റിന്​ കഴിയുമെന്നും യൂനിവേഴ്​സിറ്റി അവകാശപ്പെട്ടു.

“ഞങ്ങളുടെ കിറ്റ്​ വളരെ വേഗത്തില്‍ വൈറസിനെ തിരിച്ചറിയും. എളുപ്പത്തില്‍ നടത്താവുന്നതും ചെലവ്​ കുറവുള്ളതുമാണ്​ യൂനിവേഴ്​സിറ്റിയുടെ പരിശോധന കിറ്റെന്ന്​ “പ്രൊഫസര്‍ അചിലീസ്​ കാപാന്‍ഡിസ്​ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button