KeralaLatest NewsNews

സനൽ സിപിഎം റെഡ് വൊളന്റിയർ; നിധിലിന്‍റെ കൊലയാളികളുടെ സിപിഎം ബന്ധം പുറത്തു വിട്ട് ബിജെപി

തൃശൂർ: തൃശൂരിൽ പട്ടാപ്പകൽ ബിജെപി പ്രവര്‍ത്തകന്‍ നിധിലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ സിപിഎം ബന്ധം പുറത്തു വിട്ട് ബിജെപി രംഗത്തെത്തി. കേസിലെ പ്രതി സനൽ സിപിഎം റെഡ് വൊളന്റിയർ ആയി സിപിഎം സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ടെന്നു അവകാശപ്പെട്ട ബിജെപി ജില്ലാ നേതൃത്വം ആരോപണം സാധൂകരിക്കുന്ന ചിത്രങ്ങളും പുറത്തു വിട്ടു. പൊലീസ് തിരയുന്ന പ്രതികളെല്ലാം സിപിഎം പ്രവർത്തകരാണെന്നു വാർത്താസമ്മേളനത്തിൽ ബിജെപി നേതാക്കൾ ആരോപിച്ചു.

Read also: റിമാന്‍ഡ് പ്രതിയുടെ മരണം: ഋഷിരാജ് സിങ് നേരിട്ട് അന്വേഷിക്കും

ശനിയാഴ്ചയാണ് നിധിൽ (28) കൊല്ലപ്പെട്ടത്. കാറിൽ യാത്ര ചെയ്യുന്നതിനിടെ മറ്റൊരു കാറിൽ എത്തിയ അക്രമികൾ വണ്ടിയിലിടിച്ച് നിർത്തിച്ച് നിധിലിനെ വലിച്ചിറക്കി വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
കേസിൽ നേരിട്ട് പങ്കെടുത്ത 6 പ്രതികളിൽ 2 പേർ പോലീസ് പിടിയിലാണ്.

കൊലപാതകത്തിനിടെ പരുക്കേറ്റ കൊലയാളി സംഘത്തിലെ സനലിനെ ആശുപത്രിയില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. താന്ന്യം സ്വദേശിയായ ശ്രീരാഗിനെ ഇന്നു രാവിലെ പൊലീസ് കൊച്ചിയിൽ നിന്ന് അറസ്റ്റ് ചെയ്തു. മണലൂര്‍ സ്വദേശി വിനായകന്‍, താന്ന്യം സ്വദേശി അഖില്‍, മണലൂര്‍ സ്വദേശികളായ സായിഷ്, സന്ദീപ് എന്നിവരാണ് കൊലപാതകത്തിൽ പങ്കെടുത്ത മറ്റുപ്രതികൾ.

shortlink

Post Your Comments


Back to top button