KeralaLatest NewsNews

പരിശോധന വർധിക്കുന്നതനുസരിച്ച് സംസ്ഥാനത്ത് കോവിഡ് പോസിറ്റീവ് ആകുന്നവരുടെ തോത് ഉയരുന്നു

തിരുവനന്തപുരം: പരിശോധന വർധിക്കുന്നതനുസരിച്ച് സംസ്ഥാനത്ത് കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണവും കൂടുന്നു. ഇന്നലെ 36,310 സാംപിളുകൾ പരിശോധിച്ചപ്പോൾ 2479 പേരാണ് പോസിറ്റീവ് ആയത്. ഓഗസ്റ്റ് ഒന്നിന് 20,518 പേർക്ക് നടത്തിയ പരിശോധനയിൽ 1129 പേർക്കും, 2ന് 23,850 പേർക്ക് നടത്തിയ പരിശോധനയിൽ 1547 പേർക്കും 3 ന് 30,342 പേർക്ക് നടത്തിയ പരിശോധനയിൽ 1553 പേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം വൈകാതെ പരിശോധന അര ലക്ഷം ആകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിട്ടുണ്ട്.

Read also: കേരളത്തില്‍ മണ്‍സൂണ്‍ വീണ്ടും സജീവമാകുന്നു: നാളെ മുതൽ കനത്ത മഴ

സ്വകാര്യ ആശുപത്രികളിലും ലാബുകളിലും പരിശോധന ആരംഭിച്ചതോടെയാണ് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായത്. ഒരു ദിവസത്തെ സാംപിളിന്റെ കണക്കനുസരിച്ച് ആ ദിവസം പുതുതായി അത്രയും പേരെ പരിശോധിച്ചെന്ന് പറയാനും കഴിയില്ല. ചികിത്സയിലുള്ളവർ രോഗമുക്തരായോ എന്നറിയാൻ അയയ്ക്കുന്ന സാംപിളുകളും അതിൽ ഉൾപ്പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button