KeralaLatest NewsNews

കേരളത്തിലെ സ്വകാര്യ ലാബുകളിൽ കോവിഡ് പരിശോധനാനിരക്ക് ഇരട്ടിയിലേറെ

തിരുവനന്തപുരം :സംസ്ഥാന സർക്കാർ സൗജന്യമായാണ് പരിശോധന നടത്തുന്നതെങ്കിലും കേരളത്തിലെ  സ്വകാര്യ ലാബുകളിൽ സർക്കാർ നിശ്ചയിച്ച പരിശോധനാനിരക്ക് മറ്റു ചില സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇരട്ടിയിലേറെ. കേരളത്തിലെ സ്വകാര്യ ലാബുകളിൽ 2100 രൂപയാണ് ആർടിപിസിആർ പരിശോധനാനിരക്ക്. നേരത്തെ 2750 രൂപയായിരുന്നത് ഒക്ടോബറിലാണ് സർക്കാർ ഇടപെട്ട് കുറച്ചത്.

എന്നാൽ കേരളത്തിന്റെ അയൽസംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെല്ലാം ആർടിപിസിആർ പരിശോധനാനിരക്ക് കേരളത്തെ അപേക്ഷിച്ച് കുറവാണ്. 26 മുതൽ ശബരിമല പ്രവേശനത്തിന് ആർടിപിസിആർ പരിശോധനാറിപ്പോർട്ട് നിർബന്ധമാക്കാനും സർക്കാർ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

അതേസമയം ആർടിപിസിആർ പരിശോധനയ്ക്ക് രാജ്യമെങ്ങും 400 രൂപയാക്കണമെന്ന ഹർജിയിൽ സുപ്രീം കോടതി ആരോഗ്യമന്ത്രാലയത്തിനു നോട്ടിസ് അയച്ചിട്ടുണ്ട്. നിരക്ക് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാന സർക്കാരുകൾക്ക് കത്തയച്ചിരുന്നെങ്കിലും കൊള്ള തുടരുകയാണന്ന പരാതിയിലാണ് നടപടി. കിറ്റ് വിപണിയിൽ 200 രൂപയ്ക്ക് ലഭിക്കുമെന്നിരിക്കെയാണിതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button