മസ്കറ്റ് : കോവിഡ് 19 വ്യാപനം ശക്തമായതോടെ വീണ്ടും ശക്തമായ നിയന്ത്രണങ്ങളുമായി ഒമാൻ. ഇതിന്റെ ഭാഗമായി രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഈ മാസം 11 മുതല്‍ 23 വരെ രാത്രി എട്ട് മുതല്‍ രാവിലെ അഞ്ചു വരെയുള്ള സമയത്താണ് കര്‍ഫ്യൂ. ബീച്ചുകള്‍ അടച്ചിടും. ഒമാനിലെ സുപ്രീം കമ്മിറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനങ്ങൾ എടുത്തത്, വിവിധങ്ങളായ ഒത്തുചേരലുകള്‍ ഒഴിവാക്കണമെന്നറിയിച്ച അധികൃതര്‍ നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നു മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
Also read : ഡീസൽ ടാങ്കർ പൊട്ടിത്തെറിച്ച് നാല് പേർക്ക് ദാരുണാന്ത്യം : നിരവധിപേർക്ക് പരിക്കേറ്റു
ഒമാനിൽ ഇതുവരെ 104,129 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 1009പേർ ആകെ മരണപ്പെട്ടു, 91,731 പേര്‍ക്ക് രോഗമുക്തി നേടാനായതോടെ നിലവില്‍ ചികിത്സയിലുള്ളവർ 11,389ആയി, രാജ്യത്ത് ഇതുവരെ 376,700 പേര് ക്ക് കോവിഡ് പരിശോധന നടത്തിയതെന്ന് അധികൃതർ വ്യക്തമാക്കി
Post Your Comments