കൊല്‍ക്കത്ത: തൃണമുല്‍ കോണ്‍ഗ്രസിനെതിരെ കർശന താക്കീതുമായി ബംഗാള്‍ ബി.ജെ.പി ഉപാധ്യക്ഷന്‍ ബിശ്വപ്രിയോ റോയ് ചൗധരി. തൃണമുല്‍ കോണ്‍ഗ്രസുകാര്‍ ഇനി ഒരു ബി.ജെ.പി പ്രവര്‍ത്തകനെ ആക്രമിച്ചാല്‍ പകരം നാല് തൃണമുല്‍ കോണ്‍ഗ്രസുകാരെ ആക്രമിക്കുമെന്നാണ് ചൗധരിയുടെ താക്കീത് . ബി.ജെ.പിയുടെ മുര്‍ഷിദാബാദ് ജില്ലാ പ്രസിഡന്റിന്റെ കാറിന് നേരെ തൃണമൂൽ പ്രവർത്തകർ ബോംബെറിഞ്ഞിരുന്നു.
ഇതേതുടര്‍ന്നാണ് ചൗധരിയുടെ ഭീഷണി. ബോംബാക്രമണത്തില്‍ ആര്‍ക്കും പരുക്കില്ല.ബി.ജെ.പി അക്രമ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും നിശബ്ദമായി നോക്കിയിരിക്കുമെന്ന് കരുതിയാല്‍ അവര്‍ക്ക് തെറ്റിയെന്നും ചൗധരി പറഞ്ഞു. ബി.ജെ.പി ആക്രമിച്ച് തുടങ്ങിയാല്‍ തൃണമുല്‍ കോണ്‍ഗ്രസിന് താങ്ങാനാകില്ലെന്നും ചൗധരി പറഞ്ഞു.
അതേസമയം ബംഗാളില്‍ ജനാധിപത്യം അപകടത്തിലാണെന്ന് ചൗധരി ആരോപിച്ചു. ബംഗാളില്‍ ഓരോ ദിവസവും ബി.ജെ.പി പ്രവര്‍ത്തകരും നേതാക്കളും ആക്രമിക്കപ്പെടുകയാണ്. മുര്‍ഷിദാബാദ് ആക്രമണത്തിന് പിന്നിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തി ശിക്ഷിച്ചില്ലെങ്കില്‍ ബംഗാളിൽ തിരിച്ചടിക്കുമെന്നും ചൗധരി പറഞ്ഞു.
Post Your Comments