തൃശൂര്‍: പതിനാല് കുടുംബങ്ങള്‍ക്ക് ഭീഷണിയായി നിന്നിരുന്ന മരങ്ങള്‍ മുറിച്ചു മാറ്റാന്‍ സഹായിച്ച സുരേഷ് ഗോപി എം പിക്ക് അഭിവാദ്യം അര്‍പ്പിച്ച് തൃശൂരിലെ ജനങ്ങള്‍. പുത്തൂരിലെ ആനക്കുഴിയിലെ കൂറ്റന്‍ തേക്കു മരങ്ങളാണ് സുരേഷ് ഗോപി എം പി ഇടപെട്ട് മുറിച്ചു മാറ്റിയത്. മരം മുറിക്കാന്‍ സുരേഷ് ഗോപി പണം അനുവദിച്ചതോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയാണ് മരങ്ങൾ മുറിച്ചത്.
കുഞ്ഞുങ്ങള്‍ ഉള്‍പ്പെടുന്ന കുടുംബങ്ങള്‍ക്ക് ഭീഷണിയായാണ് മരങ്ങൾ നിന്നത്. ഇത് അറിഞ്ഞ സുരേഷ് ഗോപി തൃശ്ശൂരിലെ ബി ജെ പി നേതാവ് എ നാഗേഷിനെ വിളിച്ച് കുടുംബങ്ങളെ സഹായിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് മരങ്ങള്‍ മുറിച്ചു മാറ്റാന്‍ നടപടിയെടുത്തത്. മരം മുറിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍ സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായിരുന്നില്ല. ഇപ്പോൾ തങ്ങൾക്ക് സഹായവുമായി എത്തിയ സുരേഷ് ഗോപിക്ക് നന്ദി അറിയിക്കുകയാണ് ജനങ്ങൾ.
Post Your Comments