ഹൈദ്രാബാദ് : അഞ്ച് വര്‍ഷം മുമ്പ് കാണാതായ എട്ട് വയസുകാരനെ കണ്ടെത്തി. മകനെ കണ്ടെത്തിയപ്പോഴത്തെ മാതാപിതാക്കളുടെ സന്തോഷം പങ്കുവെച്ച് പൊലീസ്. ഓട്ടിസം ബാധിച്ച 8 വയസുകാരനെ വര്‍ഷങ്ങള്‍ക്ക് ശേഷം മാതാപിതാക്കള്‍ക്കു തിരിച്ചുകിട്ടി. ഹൃദയം കവര്‍ന്ന ഈ ഒത്തുചേരലിനു വഴിയൊരുക്കിയത് തെലങ്കാന പോലീസിന്റെ മുഖം തിരിച്ചറിയല്‍ സംവിധാനമായ ‘ദര്‍പ്പണും. അഞ്ചുവര്‍ഷം മുമ്പ് കാണാമറയത്തേക്ക് പോയ ഓട്ടീസം ബാധിച്ച മകനെ തിരിച്ചുകിട്ടിയ ഒരു അമ്മയുടെ സന്തോഷം ആണിത്. ഉത്തര്‍ പ്രദേശിലെ ഹാന്തിയയില്‍ നിന്നും രണ്ടായിരത്തി പതിനഞ്ച് ജൂലൈ 14 നാണ് സോം സോണിയെ കാണാതാവുന്നത്.. കുട്ടിക്ക് വേണ്ടിയുള്ള കുടുംബത്തിന്റെ തിരച്ചില്‍ പക്ഷെ വിഫലമായിരുന്നു. കഴിഞ്ഞ ദിവസം അസമിലെ ഗോള്‍പരയിലെ ഒരു ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കണ്ടതോടെ അമ്മ കെട്ടിപ്പിടിച്ച് കരയുന്ന വൈകാരിക നിമിഷങ്ങള്‍ തെലങ്കാന സ്ത്രീ സുരക്ഷാ എഡിജിപി സ്വാതി ലക്ര സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.
Read Also : മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് മുറികളുള്ള ആദ്യ ഇന്ത്യൻ സംസ്ഥാനമായി കേരളം: പ്രഖ്യാപനം നാളെ
അപൂര്‍വ്വമായ ഈ സംഗമത്തിന് വഴിയൊരുക്കിയത് തെലങ്കാന പോലീസിന്റെ തിരിച്ചറിയല്‍ സംവിധാനമായ ദര്‍പ്പണിന്റെ സഹായത്തോടെയാണ്. രണ്ടായിരത്തിപതിനെട്ടിലാണ് ദര്‍പ്പണ്‍ സംവിധാനം ആരംഭിച്ചത്.രാജ്യത്തെ അനാഥാലയങ്ങളിലെയും ചില്‍ഡ്രന്‍സ് ഹോമുകളിലെയും വിവരങ്ങള്‍ ശേഖരിക്കും. ഇത് രാജ്യത്തെമ്പാടും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള കാണാതായിട്ടുള്ളവരുടെ മുഖസാദൃശ്യം ഉള്‍പ്പെടെയുള്ള വിവരങ്ങളുമായി താരതമ്യം ചെയ്യും. ഇതുവഴി അവരെ കണ്ടെത്തി ഉറ്റവരെ ഏല്‍പ്പിക്കാന്‍ കഴിയുമെന്ന് എ. ഡി. ജി. പി. സ്വാതി ലക്ര വിശദീകരിക്കുന്നു
Post Your Comments