Latest NewsKeralaNews

മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്‌ മുറികളുള്ള ആദ്യ ഇന്ത്യൻ സംസ്ഥാനമായി കേരളം: പ്രഖ്യാപനം നാളെ

തിരുവനന്തപുരം: മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്‌ മുറികളുള്ള ആദ്യ ഇന്ത്യൻ സംസ്ഥാനമായി കേരളം. തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തും. ആദ്യഘട്ടത്തിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് കൈറ്റ്സിൻ്റെ നേതൃത്വത്തിൽ 8 മുതല്‍ 12 വരെ ക്ലാസുകളിലെ 45,000 ക്ലാസ് മുറികള്‍ ഹൈടെക്കാക്കി മാറ്റി. ഒപ്പം ലിറ്റില്‍ കൈറ്റ്സ് ഐ.ടി. ക്ലബുകളും തുടങ്ങി. മുഴുവന്‍ അധ്യാപകര്‍ക്കും സാങ്കേതികവിദ്യാ പരിശീലനവും ലഭ്യമാക്കി. പ്രൈമറി, അപ്പർ പ്രൈമറി സ്കൂളുകളിൽ ഹൈടെക് ലാബുകള്‍ സ്ഥാപിക്കുന്നതായിരുന്നു അടുത്ത ഘട്ടം. 11,275 ഹൈടെക് ലാബുകളും സജ്ജമാക്കി. ഈ രണ്ടു പദ്ധതികളും പൂര്‍ത്തിയായതോടെ വിദ്യാഭ്യാസ രംഗത്ത് കേരളം ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി മാറുകയാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.

Read also: ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ ധോണിയുടെ മകള്‍ക്ക് ഭീഷണി; വസതിയില്‍ സുരക്ഷ ശക്തമാക്കി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

മികച്ച വിദ്യാഭ്യാസമാണ് സാമൂഹ്യ പുരോഗതിയുടെ അടിസ്ഥാനം. അതിനായി വിദ്യാലയ അന്തരീക്ഷം മെച്ചപ്പെടണം. ആധുനിക സങ്കേതങ്ങളെ പഠനമുറികളിൽ ഉപയോഗിക്കണം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഈ ലക്ഷ്യപ്രാപ്തിയിലേക്കുള്ള ആദ്യ ചുവടുവെപ്പായിരുന്നു. പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളിൽ വിപ്ലവകരമായ വികസനമാണ് നടപ്പായത്. ഈ ദൃഢനിശ്ചയത്തിൻ്റെ ഭാഗമായി എല്ലാ പൊതു വിദ്യാലയങ്ങളിലും സ്മാർട് ക്ലാസ് റൂമുള്ള ആദ്യ സംസ്ഥാനമായി നാം മാറുകയാണ്.

ആദ്യഘട്ടത്തിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് കൈറ്റ്സിൻ്റെ നേതൃത്വത്തിൽ 8 മുതല്‍ 12 വരെ ക്ലാസുകളിലെ 45,000 ക്ലാസ് മുറികള്‍ ഹൈടെക്കാക്കി മാറ്റി. ഒപ്പം ലിറ്റില്‍ കൈറ്റ്സ് ഐ.ടി. ക്ലബുകളും തുടങ്ങി. മുഴുവന്‍ അധ്യാപകര്‍ക്കും സാങ്കേതികവിദ്യാ പരിശീലനവും ലഭ്യമാക്കി.
പ്രൈമറി, അപ്പർ പ്രൈമറി സ്കൂളുകളിൽ ഹൈടെക് ലാബുകള്‍ സ്ഥാപിക്കുന്നതായിരുന്നു അടുത്ത ഘട്ടം. 11,275 ഹൈടെക് ലാബുകളും സജ്ജമാക്കി. ഈ രണ്ടു പദ്ധതികളും പൂര്‍ത്തിയായതോടെ വിദ്യാഭ്യാസ രംഗത്ത് കേരളം ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി മാറുകയാണ്.

പൊതുവിദ്യാലയങ്ങളുടെ പഠന സൗകര്യങ്ങളിലുണ്ടായ ഈ കുതിച്ചു ചാട്ടത്തോടെ കുട്ടികളുടെ കൊഴിഞ്ഞു പോക്ക് അവസാനിച്ചു എന്നു മാത്രമല്ല അഞ്ച് ലക്ഷത്തിലധികം കുട്ടികൾ പുതുതായി പൊതു വിദ്യാലയങ്ങളിൽ എത്തി. സമൂഹത്തിലെ സാധാരണക്കാർക്കു ഏറ്റവും മികച്ച വിദ്യാഭ്യാസം ഒരുക്കുക എന്ന സർക്കാരിൻ്റെ നിലപാടിൻ്റെ ഫലമാണ് ഈ മാറ്റം. വിദ്യാഭ്യാസ വകുപ്പിനും കൈറ്റിനും കിഫ്ബിക്കും ഒപ്പം ജനപ്രതിനിധികൾ, തദ്ദേശ സ്ഥാപനങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ, നമ്മുടെ പൊതു സമൂഹം, കുട്ടികൾ, എല്ലാവരുടേയും പരിശ്രമത്തിലാണ് നമ്മൾ ഈ അഭിമാന നേട്ടം സ്വന്തമാക്കിയത്. നമ്മുടെ സ്കൂളുകൾ നമ്മുടെ അഭിമാനമായി മാറട്ടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button