Latest NewsIndiaNews

ബി.ജെ.പി വിജയിച്ചത് സോഷ്യൽ മീഡിയയുടെ സഹായത്തോടെ, വ്യാജ അക്കൗണ്ടുകൾ നിയന്ത്രിക്കാൻ അമിത് ഷാ തയ്യാറാകണമെന്ന് ശിവ സേനാ

ന്യൂഡൽഹി : സോഷ്യൽ മീഡിയയിലൂടെ വ്യാജ അക്കൗണ്ടുകൾ നിയന്ത്രിക്കാൻ അമിത് ഷാ തയ്യാറാകണമെന്ന് ശിവ സേനാ നേതാവ് സഞ്ജയ്‌ റാവത്ത്. സൈബർ ആർമികളെ ഉപയോഗിച്ച്​ രാഷ്​ട്രീയ ശത്രുക്കളെ നേരിടുന്നത്​ രാജ്യത്തിന് നാണക്കേടാണെന്നും സഞ്ജയ്‌ റാവത്ത് പറഞ്ഞു. ശിവ സേനയുടെ മുഖപത്രമായ സാമ്​നയിലെഴുതിയ ലേഖനത്തിലാണ്​ റാവത്തിന്റെ വിമർശനം.

സോഷ്യൽ മീഡിയയുടെ സഹായത്തോടെയാണ് കഴിഞ്ഞ രണ്ട് പൊതു തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിവിജയിച്ചത്. കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി, മുൻ പ്രധാനമ​ന്ത്രി ​മൻമോഹൻ സിങ്​ എന്നിവരെ ഉപയോഗശൂന്യരെന്ന് മുദ്രകുത്തി ഗീബൽസിനെ ലജ്ജിപ്പിക്കുന്ന തരത്തിലുള്ള വിഷ പ്രചാരണങ്ങളാണ് അന്ന് നടന്നത്. യഥാർത്ഥ വാർത്തകൾ ജനങ്ങളിലേക്ക്​ എത്തിക്കാൻ ശിവസേനക്ക്​ സംവിധാനമുണ്ടെന്ന കാര്യം മറക്കേണ്ടെന്നും സഞ്ജയ്‌ റാവത്ത് പറഞ്ഞു.

മുംബൈ പൊലീസിനെതിരെ മാത്രം വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ ഏകദേശം 80,000ത്തോളം അക്കൗണ്ടുകൾ സൃഷ്​ടിക്കപ്പെട്ടിട്ടുണ്ടെന്നും റാവത്ത്​ പറഞ്ഞു. വ്യാജന്മാരെ നിയന്ത്രിക്കാൻ അമിത്​ ഷാ സ്വന്തം പാർട്ടിയിൽ നിന്ന്​ വേണം ആദ്യം തുടങ്ങേണ്ടതെന്നും റാവത്ത്​ പരിഹസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button