![](/wp-content/uploads/2023/01/sanjay.jpg)
മുംബൈ: മഹാരാഷ്ട്രയിലെ ഷിൻഡെ സർക്കാർ വെന്റിലേറ്ററിലാണെന്നും ഫെബ്രുവരിയോടെ താഴെ വീഴുമെന്നും ശിവസേന ഉദ്ദവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. ജുഡീഷ്യറി സമ്മർദത്തിലായില്ലെങ്കിൽ ഷിൻഡെ വിഭാഗത്തിലെ 16 എംഎൽഎമാർ അയോഗ്യരാക്കപ്പെടുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഗാഢി സർക്കാറിന്റെ വീഴ്ചക്കിടയാക്കിയ ശിവസേനയിലെ പിളർപ്പുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിലവിലുള്ള കേസിനെ സൂചിപ്പിച്ചാണ് റാവത്ത് ഇക്കാര്യം വ്യക്തമാക്കിയത്. കേസിൽ ഷിൻഡെ ക്യാമ്പിലെ 16 എംഎൽഎമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയടക്കം ജനുവരി 10ന് സുപ്രീം കോടതി പരിഗണിക്കും.
Post Your Comments