മുംബൈ: ഇന്ധനവില 50 രൂപയായി കുറയണമെങ്കിൽ ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കണമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. രാജ്യത്ത് ഇന്ധനവില 100 രൂപയ്ക്കുമേൽ വർധിപ്പിക്കണമെങ്കിൽ അത്രമേൽ നിര്‍ദയനായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും കേന്ദ്ര എക്സൈസ് നികുതി കുറച്ചതിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര എക്സൈസ് നികുതി അഞ്ച് രൂപ കുറച്ചതു കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും ആദ്യം കുറഞ്ഞത് 50 രൂപ കുറയ്ക്കണമെന്നും സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു.
ഇടതുപക്ഷം ഇപ്പോൾ മലക്കം മറിയുകയാണ്, പിണറായി സർക്കാർ കേരള ജനതയെ വഞ്ചിച്ചു: ജെ ആർ അനുരാജ്
‘ഉപതിരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റപ്പോഴാണ് അഞ്ച് രൂപ നികുതി കുറയ്ക്കാൻ കേന്ദ്രത്തിലെ ബിജെപി സർക്കാർ തീരുമാനിച്ചത്. ഇന്ധനവില 50 രൂപയായി കുറയണമെങ്കിൽ ബിജെപിയെ പൂർണമായി പരാജയപ്പെടുത്തണം’. സഞ്ജയ് റാവത്ത് പറഞ്ഞു.
Post Your Comments