മുംബൈ: മണിപ്പൂരിൽ അക്രമം വളർത്തുന്നതിൽ ചൈനയ്ക്ക് പങ്കുണ്ടെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. ചൈനയ്‌ക്കെതിരെ സ്വീകരിച്ച നടപടിയെക്കുറിച്ച് കേന്ദ്രസർക്കാരിനോട് ഉത്തരം തേടണമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. മെയ് 3 മുതൽ വംശീയ അക്രമങ്ങൾക്ക് സാക്ഷ്യം വഹിച്ച വടക്കുകിഴക്കൻ സംസ്ഥാനത്തും കേന്ദ്രത്തിലും ബിജെപിയാണ് അധികാരത്തിലിരിക്കുന്നതെന്ന് സഞ്ജയ് റാവത്ത് ചൂണ്ടിക്കാട്ടി.
ആരാണ് അക്രമം മുൻകൂട്ടി ആസൂത്രണം ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനത്ത് തുടരുന്ന അക്രമത്തിൽ വിദേശ ശക്തികളക്ക് പങ്കുണ്ടെന്ന് ബിരേൻ സിംഗ് സൂചന നൽകിയതിന് പിന്നാലെയാണ് സഞ്ജയ് റാവത്തിന്റെ പ്രസ്താവന.
വിമാനയാത്രക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം: 51കാരൻ പിടിയിൽ
‘മണിപ്പൂർ അക്രമത്തിൽ ചൈനയ്ക്ക് പങ്കുണ്ട്. നിങ്ങൾ എന്ത് നടപടിയാണ് സ്വീകരിച്ചത്? 40 ദിവസത്തിലേറെയായി അക്രമം തുടരുകയാണ്. ആളുകൾ വീടുകൾ വിട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നു. മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് രാജി വയ്ക്കണം. സഞ്ജയ് റാവത്ത് വ്യക്തമാക്കി.
Post Your Comments