ന്യൂയോർക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി എഴുപത്തിനാല് ലക്ഷം പിന്നിട്ടു. ഇതുവരെ 3,7450,148 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 10,77,218 പേർ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം 2,8099,954 ആയി.
Read also: കോവിഡ്: തുഞ്ചന്‍ പറമ്പില്‍ ഇക്കുറി വിദ്യാരംഭം ഇല്ല
അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ, കൊളംബിയ, സ്പെയിൻ, അർജൻറീന, പെറു, മെക്സിക്കോ, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ആദ്യ പത്തിലുള്ളത്. അമേരിക്കയിൽ ഇപ്പോഴും സ്ഥിതി ഗുരുതരമായി തുടരുകയാണ്. എഴുപത്തി ഒമ്പത് ലക്ഷത്തിലധികം പേർക്കാണ് യു.എസിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ രണ്ട് ലക്ഷത്തി പത്തൊമ്പതിനായിരം പിന്നിട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം അമ്പത് ലക്ഷം കടന്നു.
പ്രതിദിന രോഗികളുടെ വർധനവിൽ ഇന്ത്യയാണ് മുന്നിൽ 24 മണിക്കൂറിനിടെ 74,535 പേർക്കാണ് ഇന്ത്യയിൽ വൈറസ് ബാധിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം എഴുപത് ലക്ഷം പിന്നിട്ടു. മരണസംഖ്യ 1.08 ലക്ഷം കടന്നു. കഴിഞ്ഞ ദിവസം 82,753 പേർ രോഗമുക്തരായി.
Post Your Comments