ഭക്ഷണത്തിൽ വ്യത്യസ്ഥത കാഴ്ചവെക്കുന്നവർ ഏറെയാണ്. അതൊരു ബിരിയാണിയിലാണെങ്കിലോ? കൗതകത്തോടെ നോക്കിനിൽക്കും. എന്നാൽ ബിരിയാണി പ്രേമികളെ ദേഷ്യം പിടിപ്പിച്ച് കൊണ്ടാണ് രസഗുള ബിരിയാണിയുടെ അരങ്ങേറ്റം. നാവിനെ കൊതിപ്പിക്കുന്ന ബിരിയാണി എവിടെയുണ്ടെന്ന് കേട്ടാലും തേടിപ്പിടിച്ച് വയറിനിട്ട് കൊടുക്കുന്നവരാണ് ഇന്ത്യയിലെ ഭക്ഷണപ്രേമികള്‍. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച രസഗുള ബിരിയാണിയെക്കുറിച്ചാണ്.
മധുരം കിനിയുന്ന ന്യൂഡില്‍സ്, ചോക്ക്ലേറ്റ് സോസില്‍ മുക്കിയ ഫ്രൈഡ് ചിക്കന്‍, മസാല ചായ് ഐസ്ക്രീം..തുടങ്ങിയ കിടിലന്‍ വൈറൈറ്റി രുചികള്‍. ദാ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് ഒരു ബിരിയാണിയാണ്. വെറും ബിരിയാണിയല്ല, രസഗുള ബിരിയാണി. പക്ഷെ ഈ ബിരിയാണി സോഷ്യല്‍ മീഡിയയിലെ ബിരിയാണി പ്രേമികളെ ദേഷ്യം പിടിപ്പിച്ചിരിക്കുകയാണ്.
മാഡ്‍ലി ഫുഡ് ലവര്‍ എന്ന ഫേസ്ബുക്ക് പേജിലാണ് അങ്കൂരി രസഗുള ബിരിയാണിയുടെ ഒരു വീഡിയോ ക്ലിപ് പ്രത്യക്ഷപ്പെട്ടത്. പേര് പോലെ തന്നെ ബിരിയാണി അരിയില്‍ മുങ്ങിക്കിടക്കുന്ന രസഗുളയാണ് ഇതിന്റെ ഹൈലൈറ്റ്. രസഗുള കൊണ്ട് ബിരിയാണിയോ എന്ന് അതിശയപ്പെടണ്ട, വീഡിയോയില്‍ വ്ലോഗര്‍ ബിരിയാണിയില്‍ നിന്നും ഒരു രസഗുള എടുത്ത് കാണിക്കുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം.
ഒക്ടോബര്‍ 4നാണ് വീഡിയോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇതിനോടകം 1300ലധികം കമന്റുകളും ഷെയറുകളും വീഡിയോക്ക് ലഭിച്ചിട്ടുണ്ട്. ചിലര്‍ ബിരിയാണി കണ്ട് അന്തം വിട്ട് പരീക്ഷിച്ചുനോക്കാമെന്ന് പറയുന്നുണ്ടെങ്കിലും മറ്റ് ചിലര്‍ക്ക് രസഗുള ബിരിയാണിയെ അത്ര പിടിച്ചിട്ടില്ല. ഇത്തരം കോപ്രായങ്ങള്‍ ദയവായി നിര്‍ത്തൂ എന്നാണ് ഒരാളുടെ കമന്റ്. ആദ്യം കോവിഡ്, ഇപ്പോള്‍ ഈ ബിരിയാണിയും 2020 ശരിക്കും മോശം വര്‍ഷമാണെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ബിരിയാണി ഒരു വികാരമാണെന്നും അതില്‍ തൊട്ട് കളിക്കരുതെന്നും ഒരാള്‍ ചൂണ്ടിക്കാട്ടി.
Post Your Comments