Latest NewsNewsFunny & Weird

കണ്ടു പഠിക്കണം മനുഷ്യർ…നായയെ കെട്ടിപ്പിടിച്ച് കുട്ടി; സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്‌ടിച്ച് വീഡിയോ

12 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ആയിരക്കണക്കിന് പേരാണ് കണ്ടിരിക്കുന്നത്.

വിവേകത്തെ വികാരങ്ങൾക്കുമുന്നിൽ അടിയറവ് വെയ്ക്കുന്ന ഒരു സമൂഹത്തിലൂടെയാണ് നാം ജീവിക്കുന്നത്. കുട്ടികൾ പോലും സുരക്ഷിതമല്ലാത്ത ഒരു വ്യവസ്ഥ. എന്നാൽ മനുഷ്യക്രൂരതകൾക്കിടയിലും മൃഗങ്ങളുടെ പരിഗണന ലഭിയ്ക്കുമെന്ന വീഡിയോ ആണ് ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. കുട്ടികളുടെ കളികളില്‍ പങ്കാളികളാകുകയും അവര്‍ക്കൊപ്പം കൂട്ടുകാരെപ്പോലെ കഴിയുകയും ചെയ്യുന്ന ഒട്ടേറെ മൃഗങ്ങളുണ്ട്.

http://

വീട്ടിലെ വളര്‍ത്തുനായയെ കെട്ടിപ്പിടിക്കുന്ന കുട്ടിയുടെ വീഡിയോ ആണ് സമൂഹ മാധ്യമം ഏറ്റെടുത്തിരിക്കുന്നത്. വീഡിയോയുടെ ആദ്യ ഭാഗത്തിൽ നായയെ കെട്ടിപ്പിടിക്കുന്നത് പതുക്കെ വേണമെന്ന് പറയുന്ന അമ്മയുടെ ശബ്ദവും പശ്ചാത്തലത്തില്‍ കേള്‍ക്കാം. എന്നാല്‍ കുട്ടി കെട്ടിപ്പിടിക്കുമ്പോള്‍ അതേ സ്‌നേഹത്തോടെ അവനെ തിരികെ ആലിംഗനം ചെയ്യുകയാണ് നായ. രണ്ടു തവണയാണ് ഇരുവരും തമ്മില്‍ കെട്ടിപ്പിടിക്കുന്നത്. പെട്ടെന്നുള്ള നായയുടെ പ്രതികരണം കണ്ട് അല്‍ഭുതപ്പെടുന്ന അമ്മയുടെ ശബ്ദം വീഡിയോയില്‍ കേള്‍ക്കാം.

Read Also: ശരീരം വെന്ത നിലയിൽ സമുദ്ര ജീവികള്‍ കരയ്ക്ക് അടിയുന്നു: ലോകത്തെ നടുക്കി കടല്‍ ദുരന്തം

‘നായ അവനെ തിരികെ കെട്ടിപ്പിടിക്കുന്നു. എത്ര മനോഹരമാണിത്’ എന്ന അടിക്കുറിപ്പോടെ സൈമണ്‍ ബി.ആര്‍.എഫ്.സി ഹോപ്കിന്‍സെന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ പങ്കുവെച്ചത്. 12 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ആയിരക്കണക്കിന് പേരാണ് കണ്ടിരിക്കുന്നത്. ഇരുവരുടേയും സൗഹൃദത്തെ പ്രശംസിച്ചുകൊണ്ട് നിരവധിപ്പേരാണ് വീഡിയോയ്ക്ക് താഴെ തങ്ങളുടെ പ്രതികരണം അറിയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button