Latest NewsKeralaIndia

‘പ്രതിയോഗികളെ ഉന്മൂലനം ചെയ്യുക എന്ന പ്രത്യയശാസ്ത്രത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് അബ്ദുള്ളക്കുട്ടി’; അപലപനീയമെന്ന് കുമ്മനം രാജശേഖരന്‍

പ്രതിയോഗികളെ ഉന്മൂലനം ചെയ്യുക എന്ന പ്രത്യയശാസ്ത്രത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് അബ്ദുള്ളക്കുട്ടി.

തിരുവനന്തപുരം: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ അബ്ദുള്ളക്കുട്ടിക്കെതിരെ മലപ്പുറത്ത് നടന്ന വധശ്രമത്തിനെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ഫേസ്‌ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പരാമർശം. പോസ്റ്റ് ഇങ്ങനെ, ബിജെപി നേതാവ് അബ്ദുള്ളക്കുട്ടിക്കെതിരെ ഇന്നലെ നടന്ന വധശ്രമം അപലപനീയമാണ്. പ്രതിയോഗികളെ ഉന്മൂലനം ചെയ്യുക എന്ന പ്രത്യയശാസ്ത്രത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് അബ്ദുള്ളക്കുട്ടി.

ആശയം കൊണ്ട് നേരിടാനാവാതെ വന്നപ്പോൾ ഇരുട്ടിന്റെ മറവിൽ ഒളിഞ്ഞും പാത്തും കടന്നാക്രമിച്ച് അബ്ദുള്ളക്കുട്ടിയെ വകവരുത്താൻ SDPI പോലുള്ള സംഘടനകൾ ശ്രമിക്കുന്നത് നൈരാശ്യം മൂത്തിട്ടാണ്.

ഇത്‌ കേരള മണ്ണിൽ വിലപ്പോവില്ല. സംവാദത്തിന്റെയും ബഹുസ്വരതയുടെയും അഭിപ്രായ സ്വാതത്ര്യത്തിന്റെയും കൊടിക്കൂറ എന്നെന്നും ഉയർത്തിപ്പിടിച്ച പാരമ്പര്യമാണ് നമ്മുടേത്. അബ്ദുള്ളക്കുട്ടി ദേശീയതക്ക് വേണ്ടി ശക്തമായി ശബ്ദിച്ചപ്പോൾ ഞെട്ടി വിറങ്ങലിച്ച ദേശദ്രോഹശക്തികൾ നാവരിയാനും കൊല്ലാനും മുതിർന്നത് സ്വാഭാവികം മാത്രം.

പകൽ സിപിഎമ്മും രാത്രി SDPI യും ആയി പ്രവർത്തിക്കുന്ന രാഷ്ട്രിയ വൈചിത്ര്യത്തിന്റെ പരീക്ഷണ ശാലയായി കേരളം മാറുന്നു. അബ്ദുള്ളക്കുട്ടിയെ പ്പോലുള്ളവർ അവരുടെ കണ്ണിലെ കരടാണ്. ദേശവിരുദ്ധ പ്രസ്ഥാനങ്ങോളോടൊപ്പം നിൽക്കുന്നത് കൊണ്ടാണ് സിപിഎംമ്മിന് ഭാരതമണ്ണിൽ വെരുറപ്പിക്കാൻ കഴിയാത്തതെന്ന തിരിച്ചറിവ് ഇപ്പോഴെങ്കിലും പാർട്ടിക്കുണ്ടാകണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button