CricketLatest NewsKeralaIndia

മുന്‍ കേരള രഞ്ജി താരം എം സുരേഷ്‌ കുമാര്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍

51 ലിസ്റ്റ് എ മത്സരങ്ങളില് നിന്ന് 433 റണ്സും 52 വിക്കറ്റുകളും സ്വന്തമാക്കി.

ആലപ്പുഴ : മുൻ കേരള രഞ്ജി ട്രോഫി താരം എം സുരേഷ് കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ പഴവീട്ടിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മികച്ച ഓഫ് സ്പിന്നർ എന്ന് പേരെടുത്ത സുരേഷ് കുമാര് കേരളത്തിനായി ഒട്ടേറെ മത്സരങ്ങളില് ബാറ്റു കൊണ്ടും മികച്ച പ്രകടനം നടത്തിയ താരമാണ്.

സുഹൃത്തുക്കള്ക്കിടയില് ഉംബ്രി എന്നറിയപ്പെട്ടിരുന്ന സുരേഷ് 1990-ല് രാഹുല് ദ്രാവിഡിന്റെ നേതൃത്വത്തില് ഇറങ്ങിയ ഇന്ത്യന് അണ്ടര്-19 ടീമില് അംഗമായിരുന്നു. 72 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്നിന്നായി ഒരു സെഞ്ചുറിയടക്കം 1657 റണ്സും 196 വിക്കറ്റുകളും നേടിയിട്ടുണ്ട്. ഏഴ് അർദ്ധ സെഞ്ചുറികളും 12 തവണ അഞ്ചു വിക്കറ്റ് നേട്ടവും സ്വന്തമാക്കി.

മുന് ന്യൂസീലന്ഡ് ക്യാപ്റ്റന് സ്റ്റീഫന് ഫ്ളെമിങ്ങും ഡിയോണ് നാഷും ഉള്പ്പെട്ട കിവീസ് യുവനിരയ്ക്കെതിരേ യൂത്ത് ടെസ്റ്റും ഏകദിന പരമ്പരയും കളിച്ചിട്ടുണ്ട്. 51 ലിസ്റ്റ് എ മത്സരങ്ങളില് നിന്ന് 433 റണ്സും 52 വിക്കറ്റുകളും സ്വന്തമാക്കി.

1994 – 95 രഞ്ജി സീസണില് തമിഴ്നാടിനെ ആദ്യമായി കീഴടക്കിയ കേരള രഞ്ജി ട്രോഫി ടീമിലെ പ്രധാന താരമായിരുന്നു സുരേഷ്. അന്ന് 12 വിക്കറ്റുകളുമായി കേരള വിജയത്തിന് ചുക്കാന് പിടിച്ചതും സുരേഷായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button