MollywoodLatest NewsKeralaNewsEntertainment

തമിഴ് സിനിമ ആകെ മദ്യപാനികളാണെന്ന് പറഞ്ഞാല്‍ ജയമോഹനെ തൂക്കിയെടുത്ത് കളിക്കാവിളയില്‍ കൊണ്ടിടും: സുരേഷ് കുമാർ

ജയമോഹൻ പറഞ്ഞത് തെമ്മാടിത്തരമാണ്

മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തെ വിമർശിച്ച എഴുത്തുകാരൻ ജയമോഹന്റെ വാക്കുകള്‍ സംഘപരിവാറിന്റേതാണെന്ന് പറഞ്ഞു നിരവധിപേർ രംഗത്ത് വന്നിരുന്നു. വിഷയത്തില്‍ ജയമോഹനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നിർമ്മാതാവ് സുരേഷ് കുമാർ. ജയമോഹൻ പറഞ്ഞത് ഒരിക്കലും സംഘപരിവാറിന്റെ അഭിപ്രായമല്ലെന്നും ഒന്നോ രണ്ടോ സിനിമ ചെയ്ത ജയമോഹന് മലയാള സിനിമയെ വിമർശിക്കാൻ ഒരു അധികാരവുമില്ലെന്ന് സുരേഷ് കുമാർ വ്യക്തമാക്കി.

read also: അവനെ വിട്ടേക്ക് എനിക്കൊപ്പം വാ, നിന്നെ ഞാൻ നോക്കാം: ഭർത്താവിന്റെ സഹോദരൻ ലൈംഗികമായി ആക്രമിക്കുന്നെന്ന പരാതിയുമായി ദീപ

‘ജയമോഹൻ പറഞ്ഞത് തെമ്മാടിത്തരമാണ്. സംഘപരിവാറിന്റെ അഭിപ്രായമല്ല അയാള്‍ പറഞ്ഞത്. തമിഴ് സിനിമയെക്കുറിച്ച്‌ ജയമോഹൻ ഇങ്ങനെ പറയുമോ? തമിഴ് സിനിമ ആകെ മദ്യപാനികളാണെന്ന് പറഞ്ഞാല്‍ ജയമോഹനെ തൂക്കിയെടുത്ത് കളിക്കാവിളയില്‍ കൊണ്ടിടും. ഒന്നോ രണ്ടോ മലയാള സിനിമ ചെയ്തിട്ടുള്ള ജയമോഹന് മലയാള സിനിമയെ വിലയിരുത്താന്‍ യാതൊരുവിധ അർഹതയുമില്ല. മ്മുടെ ചെറുപ്പക്കാർ ഉണ്ടാക്കുന്ന സിനിമകള്‍ രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഈ അവസരത്തിലാണ് മലയാള സിനിമയെ ചെറുത്താക്കാൻ അദ്ദേഹം ശ്രമിക്കുന്നത്. തമിഴ്നാട്ടില്‍ ആരും മദ്യപിക്കുന്നില്ലേ? അങ്ങനെയെങ്കില്‍ അവിടത്തെ ടാസ്മാക്കുകള്‍ പൂട്ടാന്‍ പറയണം.’- സുരേഷ്കുമാർ പറഞ്ഞു.

‘മലയാളികള്‍ക്ക് മദ്യപിക്കാനും ഛര്‍ദ്ദിക്കാനുമല്ലാതെ വേറൊന്നും അറിയില്ല. മയക്കുമരുന്നിന് അടിമകളായ എറണാകുളത്തെ ഒരു ചെറുസംഘമാണ് മലയാള സിനിമയുടെ കേന്ദ്രബിന്ദു. മദ്യപിക്കാതെ സന്തോഷത്തോടെ സംസാരിക്കുന്ന ആരും തന്നെ മലയാള സിനിമയില്‍ ഇല്ലെന്നുമാണ്’ മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തെക്കുറിച്ചു ജയമോഹൻ ബ്ലോഗില്‍ കുറിച്ചത്. .

shortlink

Related Articles

Post Your Comments

Related Articles


Back to top button