COVID 19Latest NewsNewsKuwaitGulf

കുവൈറ്റിൽ രോഗമുക്തി നേടിയവർ ഒരു ലക്ഷം പിന്നിട്ടു

കുവൈറ്റ് സിറ്റി : രോഗമുക്തി നേടിയവരുടെ എണ്ണം കുവൈറ്റിൽ ഒരു ലക്ഷം കടന്നു. വ്യാഴാഴ്ച 698 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു.മൂന്ന് പേർ മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 109,441ഉം, മരണസംഖ്യ 642ഉം ആയി. 538 പേര്‍ സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 101,314 ആയി ഉയർന്നു. നിലവില്‍ 7,485 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 129 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും . 4,120 പുതിയ കോവിഡ് പരിശോധനകൾ നടത്തിയെന്നും അധികൃതർ അറിയിച്ചു.

Also read : എറണാകുളത്ത് കോവിഡ് ചികിത്സയിലിരിക്കെ മൂന്ന് പേർ മരിച്ചു

ഒമാനിൽ വ്യാഴാഴ്ച 664 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒന്‍പത് പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,04,129ഉം, മരണസംഖ്യ 1009ഉം ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 402പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 91,731 ആയി ഉയർന്നു. 557 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 214 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button