KeralaLatest NewsNews

‘നന്ദി മോദി ജി, രാജ്യത്തിന്‌ ദിശാബോധം നൽകിയതിന്….’; ഭരണനേതൃപദവിയില്‍ ഇരുപതാണ്ട് തികയ്ക്കുന്ന നരേന്ദ്ര മോദിക്ക് അഭിനന്ദനവുമായി ശോഭ സുരേന്ദ്രൻ

ഭരണനേതൃപദവിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയിട്ട് ഇത് ഇരുപതാം വര്‍ഷം. അവധിയെടുക്കാതെയും ഇടവേളകളില്ലാതെയുമാണ് രണ്ടു പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്നത്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിന്റെ തലവനായതിന്റെ തുടർച്ചയായ 20ാം വർഷത്തിലേക്കാണ് മോദിയുടെ യാത്ര. ഈ അവസരത്തിൽ പ്രധാന മന്ത്രിക്ക് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് ശോഭ സുരേന്ദ്രൻ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ.

Read also: വായ്പ തട്ടിപ്പ്: കുടുംബശ്രീ ചെയർപഴ്സൻ അറസ്റ്റിൽ, മുഖ്യപ്രതി സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി ഒളിവിൽ

ശോഭ സുരേന്ദ്രന്റെ ഫേസ്ബുക് പോസ്റ്റ് ചുവടെ:-

തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളുടെ തലപ്പത്ത് തുടർച്ചയായ ഇരുപതാം വർഷത്തിലേക്ക് കടക്കുകയാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി. ചരിത്രത്തിൽ ഇത്രയേറെ ഭരണപരിചയമുള്ള നേതാവ് ഇല്ല എന്ന് തന്നെ പറയേണ്ടി വരും. എത്ര അനായാസമായാണ് അദ്ദേഹം ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയും അവരുടെ അംഗീകാരം നേടുകയും ചെയ്യുന്നത്. അത്ഭുതാവഹമായ രാഷ്ട്രീയ ജൈവീകതയാണ് എന്ന് തോന്നുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ കൈമുതൽ.
2001ലെ ഭൂകമ്പത്തിൽ തകർന്ന് പോയ ഒരു സംസ്ഥാനത്തെ ഗുജറാത്ത്‌ മോഡലാക്കിയതിന് പിന്നിൽ ദീർഘദർശിയായ ഒരു ഭരണാധികാരിയുടെ കയ്യൊപ്പുണ്ടായിരുന്നു. ‘ജൻ ഭഗീരഥി’ എന്ന ആശയമാണ് ഗുജറാത്ത്‌ മോഡലിന്റെ ആശയാടിസ്ഥാനം. പങ്കാളിത്ത ജനാധിപത്യമാണ് അതിന്റെ മുഖമുദ്ര. സുഷാൻ എന്ന സദ്ഭരണ മോഡൽ നടപ്പാക്കുക വഴി ഗുജറാത്തിനെ വൈബ്രന്റ് ഗുജറാത്താക്കുകയായിരുന്നു അദ്ദേഹം.
2014ൽ പ്രധാനമന്ത്രിയായ തിരഞ്ഞെടുക്കപ്പെട്ടത് മുതൽ നവഭാരതം പിറക്കുകയായിരുന്നു. ജൻ ധൻ യോജന, പി എം ഉജ്ജ്വല യോജന, ഭിം യുപിഐ വഴിയുള്ള ഡിജിറ്റൽ സംവിധാനങ്ങൾ, സ്വച്ഛ് ഭാരത് അഭിയാൻ, സൗഭാഗ്യ യോജന, പാർപ്പിട പദ്ധതി ആവാസ് യോജന, കർഷകർക്ക് കിസാൻ യോജന അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ജനക്ഷേമ പദ്ധതികളുമായി മുമ്പോട്ട് പോകുന്ന സർക്കാരിന്റെ തലപ്പത്ത് തലയെടുപ്പോടെ നിൽക്കുകയാണ് നരേന്ദ്ര മോദിജി.
കൊവിഡ് കാലത്ത് നടത്തിയ പ്രവർത്തനങ്ങളിൽ ജനങ്ങൾ അദ്ദേഹത്തിൽ അർപ്പിച്ച വിശ്വാസം വലുതാണ്. കൊവിഡ് പ്രതിരോധത്തിൽ ഐക്യരാഷ്ട്ര സഭയുടെ നടപടികളെ വിമർശിച്ച് ലോകത്തിന്റെയാകെ ശബ്ദമായതും ഏതാനും ദിവസങ്ങൾക്കു മുമ്പാണ്.
നിരന്തരമായ പ്രകോപനങ്ങൾ ഉയർത്തി പാകിസ്ഥാനും ചൈനയും നടത്തിയ വെല്ലുവിളികൾക്ക് സർജിക്കൽ സ്ട്രൈക്ക് കൊണ്ട് മറുപടി കൊടുത്തു മോദി ജി. ലോക രാജ്യങ്ങളിൽ അദ്ദേഹം നടത്തിയ സന്ദർശനങ്ങളിൽ അവിടുത്തെ രാഷ്ട്ര തലവന്മാർക്ക് പോലും ലഭിക്കാത്ത ജനപിന്തുണ അദ്ദേഹത്തിന് ലഭിച്ചു. ജനങ്ങൾ അദ്ദേഹത്തെ കാണാൻ ഒഴുകിയെത്തി.
2014ലെ തിരഞ്ഞെടുപ്പ് വിജയത്തേക്കാൾ മെച്ചപ്പെട്ട വിജയം നേടി 2019ൽ വീണ്ടും അധികാരത്തിൽ.
ഈ രാജ്യം നിങ്ങളോട് കടപ്പെട്ടിരിക്കുന്നു.
നന്ദി മോദി ജി
ഈ രാജ്യത്തിന്‌ ദിശാബോധം നൽകിയതിന്….
യശസ്സ് ഉയർത്തിയതിന്…
ലോകത്തിന് മുമ്പിൽ വീണ്ടും തലയുയർത്തി പിടിച്ച് നിൽക്കാൻ ഇടയാക്കിയതിന്….

https://www.facebook.com/SobhaSurendranOfficial/posts/2082506408539855?__cft__[0]=AZXu4-4XfCKPzL3orh7Om9pfOVyj8-Rw_xIUXJ7AuydAI3HCZPbjiLM7huSVVbs3Jck2bkPIjTAqyzOpuPPP4gTAM8iECgEC9xX7nrgn1Pr2102-vvombYNTckFoWjfZqC5E0kQDbWPJZ9ce6q5Nqh7qgYW9-FVGFrAV7_co9v0nPVP3xPzwc4qq_4TYKWF3QEI&__tn__=%2CO%2CP-R

2001 ഒക്ടോബര്‍ 7നാണ് ഗുജറാത്ത് മുഖ്യമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യുന്നത്. 2002, 2007, 2012 വർഷങ്ങളിലും ഗുജറാത്ത് മുഖ്യമന്ത്രിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. മുഖ്യമന്ത്രിയായി തുടർന്നുവരവെയാണ് 2014ലെ പൊതുതിരഞ്ഞെടുപ്പിൽ മൽസരിച്ച് പ്രധാനമന്ത്രിയായത്. 2019ലെ തിരഞ്ഞെടുപ്പിൽ വൻവിജയം നേടി അധികാരം നിലനിർത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button